ബാഹുബലിയിലൂടെ കേരളക്കരയിലെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന തമ്മന്ന ഭാട്ടിയ മലയാളത്തിലേക്കും. തമിഴിലും തെലുങ്കിലും സജീവമായ താരത്തിന്റെ ചിത്രങ്ങൾക്ക് മലയാളത്തിൽ മികച്ച പ്രേക്ഷകരുണ്ട്. സന്ധ്യാ മോഹൻ സംവിധാനം ചെയ്യുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന ഹൊറർ ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലേക്ക് ചേക്കേറുന്നത്. ഇന്ത്യൻ ആർട്ട്സ് സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത്
തമന്നയെ കൂടാതെ മലയാളത്തിലേയും തമിഴിലേയും പ്രമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് സൂചന. തിരക്കഥ, സംഭാഷണം ഒരുക്കുന്നത് അമൽ കെ. ജോബിയാണ്. ചിത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരങ്ങള പുറത്തു വന്നിട്ടില്ല.
ദിലീപ്, സനുഷ, ഭാഗ്യരാജ്, ഖുശ്ബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ, മിസ്റ്റർ മരുമകനാണ് സന്ധ്യാ മോഹൻ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ച് ചിത്രങ്ങളാണ് ഈ വർഷം തമന്നയുടേതായി പുറത്തിറങ്ങിയത്. രണ്ട് തെലുങ്ക് ചിത്രങ്ങൾ ഉടൻ തിയേറ്ററുകളിൽ എത്തും.