ആ​ദ്യം പ​ല​രും അ​വ​ഗ​ണി​ച്ചു: ത​മ​ന്ന

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ഇ​പ്പോ​ഴി​താ ക​രി​യ​റി​ൽ നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ക​യാ​ണ താ​രം. ഒ​രു ദേ​ശീ​യ​മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പ​തി​ന​ഞ്ചാം വ​യ​സി​ലാ​ണ് സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ബോം​ബെ​യി​ൽ നി​ന്ന് ആ​ണെ​ങ്കി​ലും തെ​ന്നി​ന്ത്യ​ൻ സി​നി​മാ വ്യ​വ​സാ​യം എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. എ​ങ്ങ​നെ ഇ​ട​പെ​ട​ണം എ​ന്ന​റി​യി​ല്ലാ​യി​രു​ന്നു.

അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ ഉ​പ​യോ​ഗി​ച്ചു. പ​രി​ശീ​ല​നം ല​ഭി​ച്ച ഒ​രു ന​ടി അ​ല്ലാ​യി​രു​ന്നു ഞാ​ൻ. സ്കൂ​ളി​ലെ നാ​ട​ക​ങ്ങ​ളി​ൽ നി​ന്നു പോ​ലും എ​ന്നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. മും​ബൈ​യി​ൽ ഒ​രു വ​ർ​ഷം നാ​ട​കം ചെ​യ്തു. പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന ആ​ദ്യ അ​നു​ഭ​വ​മാ​യി​രു​ന്നു അ​ത്- ത​മ​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

തെ​ലു​ങ്ക്, ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ത​മ​ന്ന രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ ബാ​ഹു​ബ​ലി​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ സു​പ​രി​ചി​ത​യാ​കു​ന്ന​ത്. 2005-ൽ ​പു​റ​ത്തി​റ​ങ്ങി​യ ’ചാ​ന്ദ് സാ ​റോ​ഷ​ൻ ചെ​ഹ്ര’ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ത​മ​ന്ന വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്.

പി​ന്നീ​ട് ത​മി​ഴ് , തെ​ലു​ങ്ക് ഭാ​ഷ ചി​ത്ര​ങ്ങ​ളി​ൽ സ്ഥി​ര സാ​ന്നി​ധ്യ​മാ​കു​ക​യാ​യി​രു​ന്നു. തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യ​ക·ാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ത​മ​ന്ന​യ്ക്ക് ഭാ​ഗ്യം ല​ഭി​ച്ചി​രു​ന്നു. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ​ല ചി​ത്ര​ങ്ങ​ളും താ​രം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

എ​സ് എ​സ് രാ​ജ​മൗ​ലി ചി​ത്ര​മാ​യ ബാ​ഹു​ബ​ലി​യാ​യി​രു​ന്നു ത​മ​ന്ന​യു​ടെ ക​രി​യ​ർ മാ​റ്റി മ​റി​ച്ച​ത്. അ​വ​ന്തി​ക എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു ല​ഭി​ച്ച​ത്.

Related posts

Leave a Comment