തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. ബാഹുബലി കൂടി എത്തിയതോടെ മലയാളിപ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയിരുന്നു തമന്ന. എന്നാല്‍ ഇതുവരെ ഒരു മലയാളസിനിമയില്‍ പോലും തമന്ന അഭിനയിച്ചിട്ടില്ല.
ഇപ്പോഴിതാ… മലയാളത്തില്‍ നിന്നും തനിക്ക് നഷ്ടപ്പെട്ട് പോയ അവസരത്തെ കുറിച്ച് പറയുകയാണ് തമന്ന. ദിലീപിനന്റെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചെങ്കിലും കാള്‍ഷീറ്റ് ഇല്ലാത്തത് കൊണ്ടാണ് അത് വേണ്ടെന്ന് വയ്ക്കേണ്ടി വന്നത്. അത് വലിയ നഷ്ടമായി പോയെന്ന് ഒരു മലയാളം മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞു.
ചില മലയാള സിനിമകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ എനിക്ക് വന്നിരുന്നു. എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണം കൊണ്ട് ആ അവസരങ്ങളെല്ലാം നിരസിക്കേണ്ടി വരികയായിരുന്നു. അതിലൊരു പ്രധാന ചിത്രം ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണ്. ആ സിനിമ ഒഴിവാക്കേണ്ടി വന്നതില്‍ എനിക്ക് അതിയായ ദുഃഖം ഉണ്ട്.
കൊവിഡിന് തൊട്ട് മുന്‍പായി സന്ധ്യ മോഹന്‍ സംവിധാനം ചെയ്യുന്ന സെന്‍ട്രല്‍ ജയിലിലെ പ്രേതം എന്ന ചിത്രത്തിന് വേണ്ടിയും എന്നെ വിളിച്ചിരുന്നു. അതിന്റെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊവിഡ് 19 വന്ന് ലോക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടാവുന്നത്.
അതോടെ എല്ലാം താറുമാറായി. ഇനിയും നല്ല കഥാപാത്രവും സംവിധായകനുമൊക്കെ ഒത്തു വന്നാല്‍ മലയാളത്തില്‍ അഭിനയിക്കും. അതെന്റെ ആഗ്രഹമാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ മലയാള ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. എപ്പോഴും നിറയെ അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നത് മലയാള ചിത്രങ്ങളാണ്.
മലയാളത്തിലെ ഇപ്പോഴത്തെ പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് സുരേഷ് ഗോപി തുടങ്ങിയവരും യുവതലമുറയിലെ നായകന്മാരായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ജയസൂര്യ എന്നിങ്ങനെയുള്ള താരങ്ങളുടെയൊക്കെ കൂടെ അഭിനയിക്കണമെന്നത് എന്റെ വലിയ ആഗ്രഹമാണ്.
തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ നല്ല കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൊടുത്ത് സിനിമയെടുക്കുന്നത് കൂടുതലും മലയാളത്തിലാണ്. അതുകൊണ്ട് തന്നെ നല്ല അവസരം വരാന്‍ കാത്തിരിക്കുകയാണ്. -തമന്ന പറയുന്നു.
കൊവിഡ് ബാധിക്കപ്പെട്ട തമന്ന ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ആദ്യം നടിയുടെ കുടുംബാംഗങ്ങള്‍ക്കും പിന്നീട് നടിക്കും രോഗം സ്ഥിരികരിക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും സജീവമായി അഭിനയിക്കുന്ന തമന്ന മലയാളികള്‍ക്ക് എന്നും ആവേശമാണ്.