തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് തമന്ന. ഗ്ലാമറസ് വേഷങ്ങളില്‍ എത്താറുള്ള താരം എന്നാല്‍ ലിപ് ലോക്ക് രംഗങ്ങളില്‍ നിന്നും അതിരുകടന്ന ഗ്ലാമര്‍ രംഗങ്ങളില്‍ നിന്നും മറ്റും അകലം പാലിച്ചിരുന്നു. സിനിമ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ താനില്ലെന്നും ബിക്കിനി ഒഴിവാക്കണമെന്നും തുടക്കത്തിലേ തന്നെ തമന്ന സംവിധായകരെ അറിയിക്കാറുണ്ട്.
ഒരു വിട്ടുവീഴ്ചയും അതില്‍ സ്വീകരിക്കാറുമില്ല. എന്നാല്‍ നായകന് ഹൃത്വിക് റോഷനാണെങ്കില്‍ ഇതൊന്നും വിഷയമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തമന്ന. ഒരു തമിഴ് ചാനലിന്റെ പരിപാടിയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
ഹൃത്വിക്കിന്റെ ആത്മാര്‍ത്ഥതയും സിനിമയോടുള്ള അര്‍പ്പണ ബോധവുമൊക്കെ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് തമന്ന തുറന്നു പറഞ്ഞിട്ടുണ്ട്. നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന തമന്ന നൃത്തത്തിലും മാതൃകയാക്കുന്നത് ഹൃത്വിക് റോഷനെയാണ്. ഏറെ പ്രിയപ്പെട്ട താരത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും തമന്ന നേരത്തെ പറഞ്ഞിട്ടുണ്ട്. തെലുങ്ക് സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണ് തമന്നയിപ്പോള്‍.