അഭിനയം പോരാ എന്നതിന്റെ പേരിൽ ചെരുപ്പേറ് കിട്ടിയ താരമായി മാറിയിരിക്കുകയാണ് തെന്നിന്ത്യൻ നായിക തമന്ന. ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ തമന്നയ്ക്ക് നേരെയാണ് യുവാവ് ചെരുപ്പെറിഞ്ഞത്. ചെരുപ്പ് തമന്നയുടെ ശരീരത്തിൽ കൊണ്ടില്ലായെങ്കിലും എറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമന്ന ഹൈദരാബാദിലെ ഹിമായത്ത് നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോളായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്.
തമന്ന വരുന്നു എന്നറിഞ്ഞ് വന്‍ ജനക്കൂട്ടം ഇവിടെ തടിച്ചു കൂടിയിരുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള പ്രസംഗത്തിനിടെയാണ് തമന്നയ്ക്ക് നേരേ യുവാവ് ചെരുപ്പെറിഞ്ഞത്. സമീപകാലത്തെ ചിത്രങ്ങളിലൊന്നും തമന്നയുടെ അഭിനയം കൊള്ളില്ല.. അതുകൊണ്ടാണ് താൻ ചെരുപ്പെറിഞ്ഞതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.