ഐ.പി.എല്‍ പതിനൊന്നാം സീസണ് ആരംഭിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ മുംബൈ പോരാട്ടത്തോടെ പതിനൊന്നാം സീസണിനു തിരി കൊളുത്തും. ഐ.പി.എല്‍ ആരംഭിക്കുന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അതേ പറ്റിയുള്ള വിവാദങ്ങളും പൊങ്ങി തുടങ്ങിയിരുന്നു.
വേറൊന്നുമല്ല കാരണം ഐ.പി.എല്ലില്‍ വാരി എറിയുന്ന കോടികള്‍ തന്നെയാണ് വിവാദങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുന്‍പ് ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങില്‍ രണ്‍വീര്‍ സിംഗിന്റെ ഡാന്‍സ് ഉണ്ടെന്ന വാര്‍ത്തകള്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. കാരണം 15 മിനിറ്റ് ഡാന്‍സിനു രണ്‍വീര്‍ വാങ്ങുന്നത് 5 കോടി രൂപയാണെന്ന കണക്കു പുറത്ത് വന്നതാണ്. ഐ.പി.എല്ലിന് കൂടുതല്‍ കളറാക്കുന്നത് അതിന്റെ ഉദ്ഘാടന ചടങ്ങുകളാണ്. ഐപിഎലിന്റെ ഉദ്ഘാടന ചടങ്ങിലെ നൃത്തത്തിന് 50 ലക്ഷം രൂപയാണ് തമന്ന വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് കൊറിയോഗ്രാഫറായ ഷിയാമക് ധാവറാണ് നൃത്തം ഒരുക്കുന്നത്.