ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് തമന്ന ഭാട്ടിയ. 18 വർഷമായി സിനിമ രംഗത്ത് നിറസാന്നിധ്യമായ താരം നിരവധി സൂപ്പർസ്റ്റാറുകളുടെ നായികയായി വേഷമിട്ട് കഴിഞ്ഞു.
പല നായകന്മാരെയും ചേർത്ത് പല ഗോസിപ്പുകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും താരം ഇത് വരെ വിവാഹിതയായിട്ടില്ല. അടുത്തിടെ താരം തന്റെ പ്രണയബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
ബോളിവുഡ് താരം വിജയ് വർമയാണ് തമന്നയുടെ കാമുകൻ.പ്രണയബന്ധം സ്ഥിരീകരിച്ച ഇരുവരും ഇതാദ്യമായാണ് ഒരുമിച്ച് എത്തുന്നത്.
സ്ക്രീനിൽ ഒരിക്കലും ചുംബിക്കില്ലെന്ന തീരുമാനം ലസ്റ്റ് സ്റ്റോറീസ് 2 വിലൂടെ ലംഘിച്ചെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
വർഷങ്ങളായി സിനിമാരംഗത്ത് സജീവമായ തമന്ന താൻ ഒപ്പിടുന്ന കരാറുകളിലെല്ലാം ഈ വ്യവസ്ഥയും ഉൾപ്പെടുത്തിയിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ചിത്രങ്ങളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ്.
സുജോയ് ഘോഷിന്റെ ഓഫീസിൽവച്ചാണ് തമന്നയെ കണ്ടത്. ഞങ്ങൾ അവിടെ വച്ച് യാത്രകൾ അടക്കമുള്ള ഇഷ്ടങ്ങൾ പങ്കിട്ടു. കഴിഞ്ഞ 17 വർഷമായി ജോലി ചെയ്യുന്നു.
കരാറിൽ എനിക്ക് നോ കിസ് പോളിസി ഉണ്ടായിരുന്നു. എന്നിട്ടോ. ഇതുപോലൊന്ന് ഞാൻ മുമ്പ് ചെയ്തിട്ടില്ല- തമന്ന എന്നോട് പറഞ്ഞു. അവസാനം, അവൾ എന്നോട് പറഞ്ഞു ‘ഞാൻ ആദ്യമായി ഓൺ സ്ക്രീനിൽ ചുംബിക്കാൻ പോകുന്ന നടൻ നിങ്ങളാണ്.
‘ ഞാൻ നന്ദിപറയുന്ന അവസ്ഥയിലായിരുന്നുവെന്നാണ് വിജയ് വർമ ഇതിനെ പറ്റി പറഞ്ഞത്.ഈ മാസം 29നാണ് ലസ്റ്റ് സ്റ്റോറീസ് 2 റിലീസ് ചെയ്യുന്നത്. അമൃത സുഭാഷ്, അംഗദ് ബേദി, കജോൾ, കുമുദ് മിശ്ര, മൃണാൾ താക്കൂർ, നീന ഗുപ്ത, തിലോത്തമ ഷോം തുടങ്ങിയവരാണ് ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തിലെ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒന്നാം ഭാഗത്തിലേതുപോലെ തന്നെ സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താൽപര്യങ്ങളെയും ചോയ്സുകളെയും കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.