കഴിഞ്ഞ കുറച്ചു കാലമായി ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് നടി തമന്ന ഭാട്ടിയയും നടൻ വിജയ് വർമയും തമ്മിലുള്ള പ്രണയം. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിട്ട് മാസങ്ങളായെങ്കിലും ഈയടുത്താണ് തമന്നയും വിജയ്യും ഇക്കാര്യം തുറന്നു പറയാൻ തയാറായത്.
ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിലായിരുന്നു ഇവരുടെ തുറന്നു പറച്ചിൽ. ആദ്യം തമന്നയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. പിന്നാലെ വിജയും അത് ശരിവയ്ക്കുകയായിരുന്നു.
ഇരുവരും പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെ ഇനി എപ്പോഴാണ് വിവാഹം എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ആരാധകരിൽ നിന്നുയരുന്നത്. തമന്നയും വിജയ് വർമയും നൽകുന്ന അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ആജ് തക് ചാനൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴും വിജയ് ഈ ചോദ്യം നേരിടേണ്ടി വന്നിരുന്നു. തന്റെ കാരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്നതിനിടയിലാണ് തമന്നയുമായുള്ള വിവാഹം എപ്പോഴാണെന്ന ചോദ്യം വന്നത്.
എന്നാൽ വിവാഹം അടുത്തുതന്നെയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ അമ്മയോടുപോലും പറയാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല, നിങ്ങള്‍ക്കും ഇപ്പോൾ ഉത്തരം നല്കാന് എനിക്ക് കഴിയില്ല- എന്നായിരുന്നു വിജയിന്റെ മറുപടി.
താന്‍ വിവാഹം കഴിക്കുന്നത് കാണാന്‍ ഒരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. വിവാഹം കഴിക്കാനുള്ള മൂഡിലല്ല താനെന്നും എന്നാൽ വിവാഹത്തിൽ വിശ്വസിക്കുന്നതായും തമന്ന നേരത്തെ തുറന്നു പറഞ്ഞിരുന്നു.