ആ ​സ്ത്രീ എ​ന്നെ ത​ടി​ച്ചി എന്നു വി​ളി​ച്ചു: പക്ഷേ ദേഷ്യം തോന്നിയില്ല; തമന്ന ഭാട്ടിയ

ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം മു​ന്‍​നി​ര നാ​യി​ക​യാ​യ ത​മ​ന്ന ഇ​ന്ന് ബോ​ളി​വു​ഡി​ലെ​യും നി​റ സാ​ന്നി​ധ്യ​മാ​ണ്. മും​ബൈ​ക്കാ​രി​യാ​യ ത​മ​ന്ന​യു​ടെ തു​ട​ക്കം ഹി​ന്ദി​യി​ലൂ​ടെ​യാ​ണെ​ങ്കി​ലും ക​രി​യ​റി​ല്‍ വി​ജ​യം നേ​ടു​ന്ന​ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലാ​ണ്. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം തി​ര​ക്കു​ള്ള നാ​യി​ക​യാ​യ ശേ​ഷ​മാ​ണ് താ​രം ഹി​ന്ദി​യി​ലേ​ക്ക് തി​രി​കെ വ​രു​ന്ന​ത്. ഇ​ന്ന് ഹി​റ്റു​ക​ള്‍​ക്ക് പി​ന്നാ​ലെ ഹി​റ്റു​ക​ള്‍ സ​മ്മാ​നി​ച്ച് പാ​ന്‍ ഇ​ന്ത്യ​ന്‍ താ​ര​മാ​യി വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണ് ത​മ​ന്ന.

അ​ഭി​ന​യ​ത്തി​ന് പു​റ​മെ ത​ന്‍റെ ഡാ​ന്‍​സ് ന​മ്പ​റു​ക​ളി​ലൂ​ടേ​യും ത​മ​ന്ന ഒ​രു​പാ​ട് ആ​രാ​ധ​ക​രെ നേ​ടി​യി​ട്ടു​ണ്ട്. കാ​വാ​ലാ, ആ​ജ് കി ​രാ​ത്ത് തു​ട​ങ്ങി​യ പാ​ട്ടു​ക​ളി​ലെ ത​മ​ന്ന​യു​ടെ പ്ര​ക​ട​നം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​യി​രു​ന്നു. പു​തി​യ സി​നി​മ​യാ​യ സി​ക്ക​ന്ദ​ര്‍ ക ​മു​ക്ക​ന്ദ​റി​ന്റെ പ്രൊ​മോ​ഷ​ന്‍ തി​ര​ക്കു​ക​ളി​ലാ​ണ് ത​മ​ന്ന​യി​പ്പോ​ൾ.

ഇ​തി​നി​ടെ സി​നി​മാ ലോ​ക​ത്ത് സ്ത്രീ ​സൗ​ന്ദ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ കാ​ഴ്ച​പ്പാ​ടു​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ത​മ​ന്ന. മെ​ലി​ഞ്ഞി​രി​ക്കു​ക​യാ​ണ് യ​ഥാ​ര്‍​ഥ സൗ​ന്ദ​ര്യം എ​ന്ന കാ​ഴ്ച​പ്പാ​ടു​മാ​യാ​ണ് ഞാ​ന്‍ വ​ള​ര്‍​ന്ന​ത്. ഈ​യ​ടു​ത്തി​റ​ങ്ങി​യ സ്ത്രീ ​ടു​വി​ലെ ആ​ജ് കി ​രാ​ത്ത് എ​ന്ന പാ​ട്ടി​ലെ പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ഞാ​ൻ എ​ന്‍റെ ശ​രീ​ര​ത്തെ അം​ഗീ​ക​രി​ക്കാ​ന്‍ പ​ഠി​ച്ച​തെ​ന്നാ​ണ് ത​മ​ന്ന പ​റ​യു​ന്ന​ത്. സ്ത്രീ​ക​ളു​ടെ സൗ​ന്ദ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ കാ​ഴ്ച്ച​പ്പാ​ടു​ക​ളി​ലൂ​ടെ​യാ​ണ് ഞാ​ന്‍ വ​ള​ര്‍​ന്ന​ത്.

മെ​ലി​ഞ്ഞി​രി​ക്കു​ക​യാ​ണ് ഫി​റ്റ് എ​ന്ന് ക​രു​തി​യി​രു​ന്ന​താ​യി​രു​ന്നു എ​ന്‍റെ കു​ട്ടി​ക്കാ​ലം. അ​തി​നാ​ല്‍ സി​നി​മ​യി​ലെ​ത്തി​യ​പ്പോ​ള്‍ അ​ത്ത​ര​ത്തി​ലു​ള്ള ലു​ക്ക് നി​ല​നി​ര്‍​ത്താ​ന്‍ ഞാ​ന്‍ എ​ന്നി​ല്‍ ഒ​രു​പാ​ട് സ​മ്മ​ര്‍​ദം ചെ​ലു​ത്തി. എ​ന്നാ​ല്‍ പി​ന്നീ​ട് എ​നി​ക്ക് മ​ന​സി​ലാ​യി. ന​ല്ല​തെ​ന്നു തോ​ന്നു​ന്ന​തി​ന് മെ​ലി​ഞ്ഞി​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​മി​ല്ല എ​ന്ന്.

കാ​വാ​ല പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ ഒ​രു പാ​ര്‍​ട്ടി​യി​ല്‍ വ​ച്ചൊ​രു സ്ത്രീ ​എ​ന്‍റെ അ​ടു​ത്ത് വ​ന്നു. ന​ന്ദി, നി​ങ്ങ​ള്‍ കാ​ര​ണം ഞ​ങ്ങ​ളെ പോ​ലു​ള്ള വ​ണ്ണ​മു​ള്ള സ്ത്രീ​ക​ളും അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നു. നി​ങ്ങ​ള്‍​ക്ക് ന​ല്ല ത​ടി​യു​ണ്ടാ​യി​ട്ടും നി​ങ്ങ​ള്‍ ന​ന്നാ​യി ആ​സ്വ​ദി​ച്ചാ​ണ് ആ ​സി​നി​മ ചെ​യ്ത​ത് എ​ന്ന് പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ് ഈ ​സ്ത്രീ​യെ സം​ബ​ന്ധി​ച്ച് ഞാ​ന്‍ ത​ടി​ച്ചി​യാ​ണെ​ന്ന് ഞാ​ന്‍ ചി​ന്തി​ക്കു​ന്ന​ത്. ഒ​രാ​ളി​ല്‍ നി​ന്നും അ​ത് കേ​ള്‍​ക്കു​ന്ന​ത് വ​രെ എ​നി​ക്ക് മ​ന​സി​ലാ​യി​രു​ന്നി​ല്ല.

അ​ത് മ​നോ​ഹ​ര​മാ​ണെ​ന്ന് തോ​ന്നി. അ​താ​യി​രു​ന്നു ഞാ​ന്‍ മ​ന​സി​ലാ​ക്കി​യ​ത്. ഇ​പ്പോ​ള്‍ എ​ല്ലാ​വ​രു​ടേ​യും പ​ക്ക​ല്‍ ഫോ​ണു​ണ്ട്. അ​തി​ല്‍ കാ​മ​റ​യും. എ​ല്ലാ​വ​രും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഫോ​ട്ടോ പ​ങ്കു​വയ്ക്കു​ന്നു. അ​തി​നാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും ആ ​സ​മ്മ​ര്‍​ദ്ദ​മു​ണ്ട്. നേ​ര​ത്തെ അ​ഭി​നേ​താ​വ് ആ​യ​തി​നാ​ല്‍ എ​ന്‍റെ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. എ​ന്‍റെ ശ​രീ​രം നോ​ക്ക​ണ​മാ​യി​രു​ന്നു. പ​ക്ഷെ ഇ​ന്ന​ത്തെ ചെ​റി​യ പെ​ണ്‍​കു​ട്ടി​ക​ള്‍ വ​രെ അ​ത് ചെ​യ്യു​ന്നു​ണ്ട് എന്ന് ത​മ​ന്ന പ​റ​ഞ്ഞു.

Related posts

Leave a Comment