തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് തമന്ന ഭാട്ടിയ. ബോളിവുഡിൽ നിന്നാണ് തുടക്കമെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകത്താണ് തമന്ന കൂടുതൽ സജീവം. സൗത്തിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരമാണ് തമന്ന ഭാട്ടിയ.
നടിയുടെ ഗ്ലാമറസ് വേഷങ്ങൾ എപ്പോഴും സിനിമ കോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും വലിയ ചർച്ചാ വിഷയമാകാറുണ്ട്. സിനിമയിൽ വന്ന കാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കാൻ തനിക്കു താൽപര്യമുണ്ടായിരുന്നില്ല എന്നാണ് തമന്ന പറയുന്നത്.
ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കഥയും കഥാപാത്രവും ആവശ്യപ്പെടുന്നതിന് അനുസരിച്ച് അഭിനയിക്കാൻ തയാറായിട്ടുണ്ട്.
നായകന്മാരുടെ താരമൂല്യം അളന്ന് താൻ ഒരു സിനിമയും ഒഴിവാക്കിയിട്ടില്ല. ഹോട്ട് സീനുകൾ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് അത്തരം സീനുകളും സിനിമയുമാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്.
അതുകൊണ്ട് തന്നെ ചുംബന രംഗങ്ങൾ അഭിനയിക്കാൻ നിർബന്ധിതയാകുന്നുണ്ട്. എന്നാൽ സിനിമയിൽ എത്തിയപ്പോൾ ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അത്തരത്തിലുള്ള രംഗങ്ങളില്ലാത്ത സിനിമകളിൽ അഭിനയിക്കണമെന്ന് പറഞ്ഞിട്ടുമുണ്ട്.
എന്നാൽ അത് പിന്നീട് മാറ്റുകയായിരുന്നു. ഇപ്പോൾ നല്ല കഥ വന്നാൽ ഏതു ഭാഷകളിലും അഭിനയിക്കാൻ തയാറാണ്. റൊമാന്റിക് രംഗങ്ങളിൽ ആരും അഭിനയിക്കാൻ നിർബന്ധിതരാകുന്നില്ല.
അവർക്ക് താൽപര്യമുണ്ടെങ്കിൽ അഭിനയിക്കുന്നതിൽ തെറ്റുമില്ല. ഇത്തരം രംഗങ്ങളിൽ അഭിനയിച്ചില്ലെങ്കിൽ ഇൻഡസ്ട്രിയിൽ പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാകും- തമന്ന പറയുന്നു.
കഴിഞ്ഞ 15 വർഷമായി തമന്ന ഇന്ത്യൻ സിനിമയുടെ ഭാഗമായിട്ട്. മലയാളത്തിലൊഴികെ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ഭാഷാ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും താരത്തിന് മോളിവുഡിലും ഏറെ ആരാധകരുണ്ട്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലാണ് തമന്ന അധികവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.