താ​മ​ര​ശേ​രി​യി​ൽ അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വം: സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു; ആ​ഷി​ഖി​ന്‍റെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി പു​തു​പ്പാ​ടി​യി​ല്‍​ മ​ക​ന്‍ അ​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു. ഇ​രി​ങ്ങാ​പ്പു​ഴ​യ്ക്ക് സ​മീ​പം ചോ​ഴി​യോ​ട് സു​ബൈ​ദയെ കൊ​ല്ലുന്നതിനു മു​ന്‍​പ് മ​ക​ന്‍ ആ​ഷി​ഖ് കൊ​ടു​വാ​ള്‍ വാ​ങ്ങി പോ​കു​ന്ന​തും കൃ​ത്യം നി​ര്‍​വ​ഹി​ച്ച​തി​ന് ശേ​ഷം ര​ക്ത​ത്തി​ല്‍ കു​ളി​ച്ച കൈ​ക​ളി​ല്‍ വാ​ക്ക​ത്തി പി​ടി​ച്ച് വ​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

ശേ​ഷം വീ​ടി​ന്‍റെ മു​റ്റ​ത്തെ ടാ​പ്പി​ല്‍നി​ന്ന് വാ​ക്ക​ത്തി ക​ഴു​കു​ന്ന ദൃ​ശ്യ​ങ്ങ​ളും വ്യ​ക്ത​മാ​യി സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് ശേ​ഖ​രി​ച്ച​ത്. ഇ​ന്ന​ലെ സൈ​ബ​ര്‍ സെ​ല്‍ സം​ഘം വീ​ട്ടി​ലെ​ത്തി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​തേ​സ​മ​യം ആ​ഷി​ഖി​ന്‍റെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ്ഥി​ര​മാ​യി ആ​ഷി​ഖ് മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. പ്ല​സ് ടു​വി​ന് ഓ​ട്ടോ മൊ​ബൈ​ല്‍ കോ​ഴ്സാ​ണ് ആ​ഷി​ഖ് പ​ഠി​ച്ചി​രു​ന്ന​ത്. കോ​ഴ്സി​ന് ചേ​ര്‍​ന്ന ശേ​ഷം ആ​ഷി​ഖ് മ​യ​ക്കു മ​രു​ന്നി​ന് അ​ടി​മ​യാ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മാ​തൃ​സ​ഹോ​ദ​രി ഷ​ക്കീ​ല പ​റ​യു​ന്ന​ത്.

മാ​ത്ര​മ​ല്ല അ​മ്മ​യു​ടെ പേ​രി​ലു​ള്ള സ്വ​ത്ത് വി​ല്‍​ക്കാ​ന്‍ നി​ര​ന്ത​രം ആ​ഷി​ഖ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്നാ​ല്‍ സു​ബൈ​ദ ഇ​തി​നു കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊലപാതകം നടന്നത്. ത​നി​ക്ക് ജ​ന്മം ന​ല്‍​കി​യ​തി​നു​ള്ള ശി​ക്ഷ​യാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണ് സു​ബൈ​ദ​യു​ടെ മ​ക​ന്‍ ആ​ഷി​ഖ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച ആ​ഷി​ഖ് വീ​ട്ടി​ലെ​ത്താ​ത്ത​ത് സു​ബൈ​ദ ചോ​ദ്യം ചെ​യ്ത​താ​ണ് ത​ര്‍​ക്ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ആ​ഷി​ഖ് ആ​വ​ശ്യ​പ്പെ​ട്ട പ​ണം ന​ല്‍​കാ​തി​രു​ന്ന​തും പ്ര​കോ​പ​ന​മാ​യി. തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യി​ല്‍ നി​ന്നു തേ​ങ്ങ പൊ​തി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് വെ​ട്ടു​ക​ത്തി വാ​ങ്ങി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.​നി​ല​വി​ളി കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ സു​ബൈ​ദ നി​ല​ത്തുകി​ട​ന്ന് പി​ട​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ്വ​ന്തം ലേ​ഖ​ക​ന്‍

Related posts

Leave a Comment