തൃശൂർ: ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കെ. മുരളീധരൻ വെറും എം പിആയിരിക്കില്ല, കേന്ദ്രമന്ത്രി ആയിരിക്കുമെന്ന് രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.
തൃശൂരിൽ മുരളീധരൻ വന്നതോടെ താമര വാടി. പ്രചരണരംഗത്ത് പോലും ബിജെപിയെ ഇപ്പോൾ കാണാനില്ല. അവരിപ്പോൾ പത്തി മടക്കിയിരിക്കുകയാണ്. മോദി എത്ര തവണ കേരളത്തിൽ വരുന്നോ അത്രയും വോട്ടുകൾ യുഡിഎഫിന് വർധിക്കും.
മോദി കേരളത്തിൽ വരുന്നത് യുഡിഎഫിന് ആണ് ഗുണം ചെയ്യുക.മോദിയും, അമിത്ഷായും കേരളത്തിൽ വരുന്നതിനനുസരിച്ച് യുഡിഎഫിന്റെ വോട്ടുകളും കൂടും – ചെന്നിത്തല അഭിപ്രായപ്പെട്ടു.
കേരളം ഭരിച്ചു മുടിച്ച ഇടതുമുന്നണി സർക്കാരിനെതിരെ ജനങ്ങളൊറ്റക്കെട്ടായി അണിനിരക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.