കൊല്ലം : ഇന്ത്യയിലെ ഭീമൻ കോർപ്പറേറ്റുകളുടെ മാനസപുത്രനായ നരേന്ദ്ര മോദി നയിക്കുന്ന സംഘപരിവാർ സർക്കാർ ഇന്ത്യൻ സന്പദ് വ്യവസ്ഥയെ വൻകിട കോർപ്പറേറ്റുകൾക്ക് അടിയറവ് വച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേന്ദ്ര ബജറ്റെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. പ്രതാപവർമ്മ തന്പാൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ദരിദ്രജനകോടികളെ കൂടുതൽ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും സാന്പത്തികപ്രതിസന്ധിയിലേക്കും നയിക്കാൻ മാത്രമേ ബജറ്റ് സഹായകമാവുകയുളളൂവെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി വിചാർവിഭാഗ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി. ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പി.എസ്. പ്രദീപ്, പ്രൊഫ. സാം പനംകുന്നേൽ, ജോണ്സണ് വൈദ്യൻ, ആർ. സുമിത്ര, പ്രൊഫ. പെട്രീഷ്യ ജോണ്, സാജു നെല്ലേപറന്പിൽ, അഡ്വ. ജി.കെ. മധു, മാത്ര രവി, എം.കെ. ജഹാംഗീർ, താഹിന. എസ് എന്നിവർ പ്രസംഗിച്ചു.