തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് തന്റെ മരുമകളല്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി തന്പാനൂർ രവി.
സ്വപ്ന സുരേഷ് തന്പാനൂർ രവിയുടെ മകന്റെ ഭാര്യയാണെന്ന് വ്യാപകമായ രീതിയിൽ ഇന്നലെ മുതൽ സോഷ്യൽമീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് തന്പാനൂർ രവിയുടെ പ്രതികരണം.
വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്ക് പരാതി നൽകുമെന്നും തന്പാനൂർ രവി അറിയിച്ചു.