ചിറ്റൂർ : താലൂക്കിന്റെ കിഴക്കൻ മേഖലയിൽ തമിഴ് കുടുംബങ്ങൾ തൈ പൊങ്കൽ ഉത്സവത്തിന്റെ ര ണ്ടാം ദിനമായ ഇന്നലെ ശുദ്ധീകരിച്ച വീടുകൾക്കു മുന്നിൽ ശർക്കര പൊ ങ്കൽ വെച്ച് പൂജകൾ നടത്തി. വീടുക ൾ ക്കു മുന്നിൽ അടുപ്പു കൂട്ടി സൂര്യന് അഭിമുഖമായാണ് പൊങ്കൽ വെച്ച് വണങ്ങിയത്.ഈ ചടങ്ങിന് കുടുംബാംഗങ്ങൾക്കു പുറമെ ക്ഷണിതാക്കളായവരും പങ്കെടുത്തു. പൂജകൾക്കു ശേഷം ശർക്കര പൊങ്കൽ പ്രസാദമായി നൽകി.
പൊങ്കൽ വെപ്പിന് പുതിയ പാത്രങ്ങൾ മാത്രമേ ഉപയോ ഗിക്കാവു എന്നതു പാരന്പര്യ ആചാര മായി തുടർന്നു വരികയാണ് . ഇന്ന് രാത്രിയാണ് കാർഷിക വൃത്തി കൾക്ക് സഹായിച്ച നാൽക്കാലികൾ ക്ക് ദീർഘായുസിനു വേണ്ടിയുള്ള പ്രാർത്ഥനയായി മാട്ടുപൊങ്കൽ കൊ ണ്ടാടും.
കർഷകന്റെ വയലിൽ മുള ഉപയോഗിച്ച കൂടാരത്തിലാണ് പൊങ്ക ൽ വെയ്ക്കുന്നത്. നാൽക്കാലികളെ ദേഹശുദ്ധി വരു ത്തി കൊന്പുകളിൽ വിവിധം വർണ്ണം പൂശി അലങ്കരിക്കും. രാത്രി പത്തിനു ശേഷമാണ് പൂജകൾ തുടങ്ങുന്നത്. കർഷകന്റെ കീഴിൽ പണിയെടുക്കു ന്ന തൊഴിലാളി കുടുംബങ്ങളിൽ കു ഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ ഉള്ളവരും പങ്കെടുക്കും. ഇവർക്കെല്ലാം കർഷകൻ പുതുവസ്ത്രങ്ങളും നൽകും.
കുടാരത്തിൽ വെച്ച മാട്ടുപൊങ്കലി നൊപ്പം നാൽക്കാലികൾക്ക് കരിന്പും ശർക്കരയും കൊടുക്കാറുണ്ട്.തൊഴി ലാ ളി കുടുംബങ്ങൾക്കും ഉത്സവ ത്തിൽ പങ്കെടുക്കാനെത്തിയവർ വിപുലമായ രീതിയിൽ സദ്യ നൽകും. തുടർന്ന നേരം പുലരും വരെ കലാ പരിപാടികളും നടക്കും. വ്യാഴാഴ്ച വൈകുന്നേരമാണ ഉത്സവത്തിനു സമാപനം കുറിക്കുന്ന പൂ പൊങ്കൽ കൊണ്ടാടുന്നത്.