ചങ്ങരംകുളം: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രത്തിനുമുന്നില്‍ പൊട്ടിക്കരഞ്ഞ് കേരള ത്തിലെ തമിഴ് മക്കളും. ചങ്ങരംകുളത്തിനടുത്ത് കാഞ്ഞിയൂരില്‍ വര്‍ഷങ്ങളായി താമസക്കാരായ നൂറുകണക്കിന് തമിഴ്നാട് സ്വദേശികളാണ് അമ്മയുടെ മരണവിവരം അറിഞ്ഞതോടെ കാഞ്ഞിയൂര്‍ സെന്ററില്‍ ഒരുമിച്ചുകൂടി ദു:ഖങ്ങള്‍ പങ്കുവച്ചത്. കാഞ്ഞിയൂര്‍ സ്വദേശിയും കടുത്ത എംജിആര്‍ ആരാധ കനുമായ മലയാളിയായ ഹുസന്റെ നേതൃത്വത്തിലാണ് അമ്മയുടെ ഫോട്ടോയ്ക്കുമുന്നില്‍ പുഷ്പാ ര്‍ച്ചനയും അനുശോചനയോഗവും നടത്തിയത്.
വര്‍ഷങ്ങളായി കാഞ്ഞിയൂര്‍ പ്രദേശത്ത് നിരവധി തമിഴ് കുടുംബങ്ങള്‍ താമസിച്ചു വരുന്നുണ്ട്. പുലര്‍ച്ചെ ആറ് മണിയോടെയാണ് പലരും അമ്മയുടെ മരണവിവരം അറിയുന്നത്. തമിഴ്നാട്ടിലേക്ക് ബസ് പോവാത്തത് മൂലം അമ്മയെ അവസാനമായി ഒരു നോക്ക് കാണാനുളള ആഗ്രഹം പോലും വിഫലമായ സങ്കടം പലരും പങ്കുവച്ചു. സ്ത്രീകളടക്കം നൂറ് കണക്കിനാളുകള്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പുലര്‍ച്ചെ ഏഴുമണി മുതല്‍ അമ്മയുടെ ഫോട്ടോക്ക് മുന്നില്‍ ദുഃഖം പങ്കുവയ്ക്കാന്‍ എത്തിയത്.