കൊഴിഞ്ഞാന്പാറ: കാലവർഷം ആരംഭി ച്ചതോടെ ജനങ്ങളുടെ ദുരിതംമുതലാക്കി തമിഴ്കൊള്ള പലിശയ്ക്കും പണം നൽകുന്ന സംഘം എത്തി തുടങ്ങി.സംസ്ഥാനത്ത് കുബേര പോലീസ് ആക്ട് പ്രാബല്യത്തിലുണ്ടായിരുന്ന പ്പോൾ പലിശയ്ക്കു കച്ചവടം നടത്തു ന്നവർ തമിഴ്നാട്ടിലേക്കു തിരിച്ചു പോയിരുന്നു.
രണ്ടു വർഷത്തിനു ശേഷം വടകരപ്പതി, എരുത്തേന്പതി, കൊഴിഞ്ഞാന്പാറ, പട്ടഞ്ചേരി , പെരു മാട്ടി, മുതലമട പഞ്ചായത്തു പ്രദേശ ങ്ങളിലാണ് പകൽകൊള്ളയ്ക്ക് അനുയോജ്യ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിലെല്ലാം കൂടുതലും നിർധന തമിഴ് കുടുംബങ്ങൾ കൂടുതലായി അധിവസിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലെന്നതിനാൽ സാന്പത്തിക തട്ടിപ്പിനു എളുപ്പമാവുമെന്നതാണ് ധനമിടപാടുകാരുടെ കണക്കുകൂട്ട ലുകൾ.
മുൻകാലങ്ങളിൽ പണം വായ്പ നൽകുന്നവർ ആവശ്യക്കാരോട് നേരിട്ടാണ് നിബന്ധനകൾ അറിയി ച്ചിരുന്നത്. എന്നാൽ ഇപ്പോൾ നിലപാടിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കയാണ്. പണം നൽകാനെത്തുന്നവർ ആവശ്യക്കാർക്ക് മൊബൈലിൽ വായ്പ നൽകുന്ന ആളെ വിളിച്ച സംസാരിക്കും. തമിഴ്നാട്ടിൽ നിന്നു പണം കൊടുത്തയക്കുന്നയാൾ നിബന്ധ നകൾ ഫോണിൽ മാത്രമെ പറയാറു ള്ളു.
പലിശ ഈടാക്കുന്നതും തിരിച്ചടവു രീതികൾ പറയുന്നത് പുറമെയു ള്ളവർക്ക് അറിയാതിരിക്കാനാണ് നൂതനരീതി നടപ്പിലാക്കിക്കുന്നത്. സാന്പത്തിക ബുദ്ധിമുട്ടു കാരണം പണമിടപാടുകാരൻ നിർബന്ധിക്കുന്ന നിബന്ധനകൾ സമ്മതിച്ച് വായ്പ വാ ങ്ങുകയാണ് പതിവ്. ആയിരം മുതൽ 5000 വരെ ആദ്യവണ വായ്പ നൽകന്നത്.1000 രൂപ കണക്കാൽ ആദ്യം തന്നെ ഈടാക്കും.
വായ്പ സംഖ്യ പത്താഴ്ചകളിൽ തിരിച്ചടക്കണ മെന്നതും നിബന്ധനയാണ്. പണം നൽകുന്പോൾ മുന്പില്ലാത്ത വിധം വായ്പ വാങ്ങുന്നയാളുടെ ചിത്രം മൊബൈലിൽ പകർത്തുന്നുമുണ്ട്.പണം തിരിച്ചടവു മടങ്ങിയാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്താനാണത്രെ ചിത്രമെടുക്കുന്നത്. മുതലമട നെണ്ടൻ കിഴായയിൽ കൊള്ള പലിശക്കാരന്റെ ഭിഷണി ഭയന്ന് അഞ്ചു വയസ്സുള്ള ഒരു കുഞ്ഞുൾപ്പെടെ ദന്പതിമാർ ആത്മഹത്യശ്രമം നടത്തിയിരുന്നു.
സമീപവാസികൾ അവസരോചിതമായി ഇടപ്പെട്ടതിനാൽ ദന്പതിമാർ രക്ഷപ്പെട്ടിരുന്നു. എന്നാൽ അഞ്ചു വയസ്സുകാരൻ മരണപ്പെട്ടിരുന്നു.ഈ സംഭവത്തിനു ശേഷം കൊള്ള പലിശക്കാർ മുതലമട പഞ്ചായത്ത് പ്രദേശങ്ങളിൽ എത്താറുണ്ടായിരുന്നില്ല. എന്നാൽ ജൂണ് ആരംഭിച്ചതോടെ മുതലമടയിലും കന്തുവട്ടി എന്ന പേരിലറിയപ്പെടുന്ന കൊള്ള പലിശ സംഘം വീണ്ടും എത്തിതുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും എത്തുന്ന കൊള്ള പലിശ സംഘത്തെ സഹായിക്കാൻ ഇപ്പോൾ ഇടനിലക്കാരും രംഗത്തെത്തിയിരിക്കയാണ്.