കോട്ടയം: കാറിനുള്ളിൽ വാഹന ഇടപാടുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.ഏറ്റുമാനൂർ ചുണ്ടുകാട്ടിൽ കരുണാകരന്റെ മകൻ സതീശ്കുമാറി (തന്പി – 54) നെയാണ് ഞായറാഴ്ച പുലർച്ചെ ഏറ്റുമാനൂർ – പട്ടിത്താനം ബൈപ്പാസ് റോഡിൽ കഐൻബി ജംഗ്ഷനു സമീപം സംശയാസപദമായ സാഹചചര്യത്തിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തോർത്തിന്റെ ഒരുവശം കഴുത്തിൽ കെട്ടി മറുവശം കാറിനുള്ളിലെ പിടിയിൽ കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളിൽ നിന്നുംവിഷകുപ്പിയും കണ്ടെത്തിയിരുന്നു. കഴുത്തിലെ കുരുക്ക് മുറുകിയതും വിഷം ഉളളിൽ ചെന്നതുമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മൃതദേഹം കണ്ടെത്തിയ കാറിൽ സയന്റിഫിക്, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. പോലീസ് ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.