ഗുരുവായൂർ: തന്പുരാൻ പടിയിലെ പ്രവാസി സ്വർണ വ്യാപാരിയുടെ വീട്ടിൽ കയറി സ്വർണക്കട്ടികളും പണവും മോഷ്ടിച്ചതെന്നു കരുതുന്ന മോഷ്ടാവിന്റെ പുതിയ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടു.
രണ്ടാഴ്ച മുൻപ് പലക്കാട് കുളപള്ളിയിൽ ഒരു ഡോക്ടറുടെ വീട്ടിൽ മോഷണത്തിനു ശ്രമിക്കുന്പോൾ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ ചിത്രമാണു പോലീസ് പുറത്തുവിട്ടത്.
ഗുരുവായൂരിൽ മോഷണം നടത്തിയ ആളാണു ഡോക്ടറുടെ വീട്ടിൽ മോഷണത്തിനു ശ്രമിച്ചത് എന്ന നിഗമനത്തിലാണു പോലീസ്. ഡോക്ടറുടെ വീട്ടിൽ മോഷണത്തിനു ശ്രമിച്ചെങ്കിലും അവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.
ഗുരുവായൂരിലെ മോഷണത്തിനു സമാനമായ രീതിയിലെ മോഷണങ്ങളും മോഷണ ശ്രമങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണു കുളപ്പള്ളിയിലെ മോഷണശ്രമം പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്.
മോഷ്ടാവിനെ പിടികൂടുന്നതിനായി മൂന്നു ടീമുകളിലായാണ് സംഘം അന്വേഷണം നടത്തുന്നത്.കഴിഞ്ഞ വ്യാഴാഴച രാത്രി ഏഴിനും 8.30 നും ഇടയിലായിരുന്നു മോഷണം.
തന്പുരാൻപടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്നും 2.67 കിലോ സ്വർണവും രണ്ടു ലക്ഷം രൂപയുമാണു കവർന്നത്.