തൃശൂർ: സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് ആന്റി ഗുണ്ടാ സ്ക്വാഡിലെ എസ്ഐ ശെൽവരാജ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന “തനഹ’ എന്ന സിനിമ നാളെ പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിലെ അന്പതോളം പോലീസുകാർ തന്നെ പോലീസ് വേഷത്തിൽ അഭിനയിക്കുന്ന സിനിമയിലെ നായകൻ പുതുമുഖം അഭിലാഷാണ്. ആൽബങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് കുഞ്ഞൻമൂരായിലാണ് സംവിധായകൻ.
അപ്രതീക്ഷിതമായി പോലീസുകാരാകുന്ന രണ്ടു യുവാക്കളുടെ കഥ കോമഡി-ക്രൈം ത്രില്ലറായിട്ടാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നു സംവിധായകൻ പറഞ്ഞു. ശെൽവരാജ്, നടൻമാരായ അഭിലാഷ്, ടിറ്റോ വിത്സൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.