നാദാപുരം: സംസ്ഥാന പാതയില്‍ കല്ലാച്ചി പയന്തോംഗിനടുത്ത് സ്വകാര്യ കെട്ടിടത്തിലേക്ക് വഴിയൊരുക്കാന്‍ കൂറ്റന്‍ തണല്‍ മരം മുറിച്ച് മാറ്റിയത് വിവാദമാകുന്നു. കഴിഞ്ഞ ദിവസമാണ് വടകര തഹസില്‍ ദാരുടെ ഉത്തരവിനെ തുടര്‍ന്ന് പൊതുമരാമത്ത് അധികൃതരാണ് പാതയോരത്തെ തണല്‍ മരം മുറിച്ച് മാറ്റിയത്. അപകടാവസ്ഥയിലാണെന്ന് കാണിച്ച് ലഭിച്ച പരാതിയിലാണ് പൊതുമാരാമത്ത് വകുപ്പ് നടപടി ഊര്‍ജിതമാക്കിയത്.
അതേസമയം സമീപത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിലേക്ക് വാഹനങ്ങള്‍ കടന്നുപോകാന്‍ തടസ്സമായിരുന്ന മരം മുറിച്ച് മാറ്റുകയാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.നാദാപുരം മുട്ടുങ്ങല്‍ സംസ്ഥാന പാതയില്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി റോഡരികിലെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ നാദാപുരം എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇത് വരെ നടപടികള്‍ സ്വീകരിക്കാന്‍ മരാമത്ത് വകുപ്പിന് കഴിഞ്ഞിട്ടില്ല.
പാതയോരത്ത് തന്നെ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന നിരവധി മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കാലതാമസം എടുക്കുമ്പോഴാണ് യുദ്ധകാലാടിസ്ഥാനത്തില്‍ മരം മുറിച്ച് നീക്കം ചെയ്തത്.മാസങ്ങള്‍ക്കുമുമ്പ് പുറമേരിയില്‍ വീടിന് ഭീഷണി ഉയര്‍ത്തിയ തണല്‍ മരം മുറിച്ച് മാറ്റാന്‍ തഹസില്‍ദാര്‍ ഉത്തരവിട്ടെങ്കിലും പണം ഇല്ലെന്ന് അറിച്ചത് വിവാദമായിരുന്നു.പിന്നീട് ഈ മരം മാസങ്ങള്‍ക്കുശേഷമാണ് മുറിച്ചുമാറ്റിയത്. മുറിച്ചുമാറ്റിയ മരത്തിന്റെ കൂറ്റന്‍ തടി മരങ്ങള്‍ റോഡരികിലാണ് കൂട്ടിയിട്ടിരിക്കുന്നത് ഇത് അപകടങ്ങള്ക്കിടയാക്കുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ു