തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ സ്റ്റാഫ് ക്വാർട്ടേഴ്സിൽ വെച്ച് അനാശാസ്യ പ്രവർത്തനം നടത്തുകയും ബുക്ക് സ്റ്റാൾ ഉടമയോട് മൊബൈൽ ഫോൺ കൈക്കൂലിയായി വാങ്ങിക്കുകയും ചെയ്ത നഗരസഭ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
തളിപ്പറമ്പ് നഗരസഭയിലെ ഹെൽത്ത് വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽ ഡി ക്ലാർക്ക് സുരേന്ദ്രനെയാണ് നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി സസ്പെൻഡ് ചെയ്തത്.
നേരത്തെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ രണ്ടംഗ സമിതിയെ നിയമിച്ചിരുന്നു. തുടർന്ന് നഗരസഭ ക്വാർട്ടേഴ്സ് ഇയാൾ ദുരുപയോഗം ചെയ്തതായി സമിതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ക്വാർട്ടേഴ്സിൽ നടന്ന അവിഹിതവുമായി ബന്ധപ്പെട്ട് തൃച്ചംബരം പ്ലാത്തേട്ടെ കെ.കിഷോറും മൊബൈൽ ഫോൺ കൈക്കൂലിയായി വാങ്ങിയ സംഭവത്തിൽ തളിപ്പറമ്പ് കോടതി റോഡിൽ സെൻട്രൽ ബുക്ക് സ്റ്റാൾ നടത്തി വരുന്ന പുഷ്പഗിരിയിലെ കെ.പി.അബ്ദുൾസത്താറുമാണ് നഗരസഭ സെക്രട്ടറിക്ക് പരാതി നല്കിയത്.
അനാശാസ്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിനെ തുടർന്നാണ് അന്വേഷണത്തിന് നഗരസഭ അധികൃതർ തയാറായത്.