ചാരുംമൂട്: പരസ്പര സാഹോദര്യവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും നാടിന്റെ മതേതര പാരന്പര്യം സംരക്ഷിക്കണമെന്നും സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. ചുനക്കര തെക്ക് മുസ്ലിം ജമാഅത്തിന്റെ നവീകരിച്ച മദ്രസാ ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനും നാടിനും ഉപകാരപ്രദമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ ജമാഅത്ത് പരിപാലന സമിതികൾ മുന്നോട്ട് വരണമെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.ജമാഅത്ത് പ്രസിഡൻറ് ഇ.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സുമനസുകളുടെ സഹായത്തോടെ ഒരു സാധു കുടുംബത്തിന് ജമാഅത്ത് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം കൊടിക്കുന്നിൽ സുരേഷ് എംപിയും വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം ആർ. രാജേഷ് എംഎൽഎയും നിർവഹിച്ചു.
ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് ജൗഫർ സാദിഖ് അൽഖാസിമി, പറയംകുളം മസ്ജിദ് ഇമാം ഷിയാസ് മൗലവി അൽഖാസിമി, ചുനക്കര വടക്ക് ചീഫ് ഇമാം ഇ.എ മൂസാമൗലവി , കെഎംവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, ജമാഅത്ത് വൈസ് പ്രസിഡൻറ് ഷിഹാബ് ജമാൽ, സെക്രട്ടറി അജിത്ത്ഖാൻ, ഷംസുദീൻ പുളിമൂട്ടിൽ, പഞ്ചായത്ത് അംഗം ബി ഫഹദ്, എ ഷെരീഫ് പള്ളിമുക്കത്ത്, .എസ്. സാദിഖ്, എൻ.ഷെരീഫ്, എം.എസ് സലാമത്ത്, ചാരുംമൂട് സാദത്ത് എന്നിവർ പ്രസംഗിച്ചു.