പ്രായാധിക്യത്തിൽ കൈത്താങ്ങിനായി ആരുമില്ല; ആരേയും ആശ്രയിച്ചു ജീവിക്കാതിരിക്കാൻ ഒരു സാരിയുടെ ഇരുവശങ്ങളിലും ജീവിതം അവസാനിപ്പിച്ച് സഹോദരങ്ങൾ; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ


പൂച്ചാക്കൽ; പ്രായാധിക്യത്തിന്‍റെ അവശതകളിൽ കൈത്താങ്ങിനായി ആരുമില്ല, ഒരേ വീട്ടിൽ കഴിഞ്ഞിരുന്ന സഹോദരങ്ങൾ ഒരു സാരിയുടെ ഇരുവശങ്ങളിൽ തൂങ്ങി മരിച്ചു.

ആലപ്പുഴ ചേന്നംപളളിപ്പുറം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ നികർത്തിയിൽ മണിയപ്പൻ, സഹോദരി തങ്കമ്മ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മണിയപ്പന്‍റെ ഭാര്യയും മക്കളും വർഷങ്ങളായി അകന്നു കഴിയുകയാണ്. സഹോദരി മണിയമ്മ വിവാഹബന്ധം വേർപ്പെടുത്തി സഹോദരനോടൊപ്പം കഴിഞ്ഞു വരുകയായിരുന്നു.

കൂലിപ്പണിക്കാരനായ മണിയപ്പന് പ്രയാധിക്യത്തിന്‍റെ അവശതകൾ മൂലം ജോലിക്കു പോകാൻ കഴിയാതെ കുറച്ചു നാളായി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു.

മരണത്തിൽ ദുരൂഹതയില്ലെന്നും ആരുമില്ലാതിരുന്ന തങ്ങൾക്ക് ഇനി ആരെയെങ്കിലും ആശ്രയിച്ചു ജീവിക്കേണ്ടി വരുമെന്ന ബുദ്ധിമുട്ടോർ ത്താണ് ഇരുവരും മരിച്ചതെന്ന് ചേർത്തല പോലീസ്.

Related posts

Leave a Comment