തുറവൂർ: ദേശിയ പാതയിൽ തങ്കക്ക വലയിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദേശിയ പാതയുടെ കിഴക്കുഭാഗത്തിണ് വൻ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. വാഹനങ്ങൾ കടന്നു പോകുന്പോൾ ബസ് സ്റ്റോപ്പിൽ നിൽക്കുന്നവരുടെ വസ്ത്രങ്ങളിൽ ചെളിയും വെള്ളവും തെറിച്ചു വീഴുന്നു.
ടാക്സി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നതു മൂലം കാൽനടയാത്രക്കാർ ദേശിയ പാതയുടെ മദ്ധ്യഭാഗത്ത് കുടി നടക്കേണ്ട അവസ്ഥയാണ്. ബസുകൾ ദേശീയ പാതയുടെ മധ്യഭാഗത്ത് നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും, കയറ്റുന്നതും. ഇത് വലിയ അപകടത്തിനു കാരണമാകുന്നു.
ശക്തമായ നിലയിൽ കാനനിർമിച്ച് തങ്കിക്കവലയിലെ വെള്ളക്കെട്ട് പരിഹരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.