നി​റ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ചെ​റി​യ ലോ​ക​ത്തി​ന്‍റെ വ​ലി​യ കാ​ഴ്ച​ക​ൾ കാ​ണു​ന്ന പെ​ൺ​കു​ട്ടി; സം​സ്ഥാ​ന പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളാ​യ ത​ന്മ​യ സോ​ളും ജി​ന്‍റോ തോ​മ​സും ഒ​ന്നി​ക്കു​ന്നു

നി​റ​ങ്ങ​ൾ​ക്ക് ഇ​ട​യി​ലൂ​ടെ ചെ​റി​യ ലോ​ക​ത്തി​ന്‍റെ വ​ലി​യ കാ​ഴ്ച​ക​ൾ കാ​ണു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക് എ​ത്തു​ന്നു. വ​ഴ​ക്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം നേ​ടി​യ ത​ന്മ​യ സോ​ളാ​ണ് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മാ​ളോ​ല പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സി​ജി മാ​ളോ​ല നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് കോ​ഴി​ക്കോ​ടും എ​റ​ണാ​കു​ള​ത്തു​മാ​യി പൂ​ർ​ത്തി​യാ​യി. ദി​നീ​ഷ്. പി, ​നി​ഷ സാ​രം​ഗ്, ജി​യോ ബേ​ബി, ക​ബ​നി സൈ​റ, പ്ര​ദീ​പ്‌ ബാ​ല​ൻ, പോ​ൾ .ഡി. ​ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സം​സ്ഥാ​ന പു​ര​സ്‌​കാ​രം നേ​ടി​യ കാ​ട​ക​ലം, ആന്തോ​ള​ജി ചി​ത്രം പ​ട​ച്ചോ​ന്‍റെ ക​ഥ​ക​ൾ എ​ന്നി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജി​ന്‍റോ തോ​മ​സാ​ണ് ഈ ​സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ഥ​യും തി​ര​ക്ക​ഥ​യും വി​ഷ്ണു കെ. ​മോ​ഹ​ൻ നി​ർ​വ​ഹി​ക്കു​ന്നു. റെ​ജി ജോ​സ​ഫ് ഛായാ​ഗ്ര​ഹ​ണ​വും പ്ര​ഹ്ളാദ് പു​ത്ത​ഞ്ചേ​രി എ​ഡി​റ്റിം​ഗും കൈ​കാ​ര്യം ചെ​യ്യു​ന്നു. അ​ർ​ജു​ൻ അ​മ്പ​യു​ടെ വ​രി​ക​ൾ​ക്ക് സാ​ന്‍റി​യാ​ണ് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ : സി​ജോ മാ​ളോ​ല, ആ​ർ​ട്ട്‌ : ബി​ജു ജോ​സ​ഫ്. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ്‌ പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

Related posts

Leave a Comment