ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടിന്‍റെ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി; മ​ണ​ൽ​ചി​റ പൊ​ളി​ച്ചു മാ​റ്റി​യാ​ലും നീ​രൊ​ഴു​ക്ക് നി​യ​ന്ത്രി​ക്കാ​വു​ന്ന​ത​ര​ത്തി​ൽ ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്ത​നസ​ജ്ജം

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ മൂ​ന്നാ​ഘ​ട്ട ഷ​ട്ട​റു​ക​ളു​ടെ പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​യി. ജ​ല​നി​ര​പ്പു സാ​ധാ​ര​ണ രീ​തി​യി​ലെ​ത്തു​ക​യും പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ഗ​താ​ഗ​തം തു​ട​ങ്ങു​ക​യും ചെ​യ്ത​ശേ​ഷ​മാ​ണ് അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ജ​ല​സേ​ച​ന​വ​കു​പ്പു ന​ട​ത്തി​യ​ത്. മ​ണ​ൽ​ചി​റ​യു​ടെ ഒ​രു​ഭാ​ഗം നീ​ക്കി വെ​ള്ളം​ക​യ​റ്റി ജ​ല​നി​ര​പ്പ് പു​റ​ത്തേ​തി​നു സ​മാ​ന​മാ​ക്കി​യാ​ണ് പ​രീ​ക്ഷ​ണ​ങ്ങ​ൾ.

28 ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി​യും താ​ഴ്ത്തി​യു​മാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഷ​ട്ട​റു​ക​ളി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കിക്ക​ഴി​ഞ്ഞു. ഇ​രു​ഭാ​ഗ​ത്തെ​യും മ​ണ​ൽ​ചി​റ പൊ​ളി​ച്ചു മാ​റ്റി​യാ​ലും നീ​രൊ​ഴു​ക്ക് നി​യ​ന്ത്രി​ക്കാ​വു​ന്ന​ത​ര​ത്തി​ൽ ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള മ​ണ​ൽ​ച്ചി​റ പൊ​ളി​ച്ചു​തു​ട​ങ്ങി. മ​ന്ത്രി മാ​ത്യു ടി.​തോ​മ​സും ജ​ല​വി​ഭ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണു മ​ണ​ൽ​ച്ചി​റ പൊ​ളി​ച്ചു​തു​ട​ങ്ങാ​ൻ നി​ർ​ദ്ദേ​ശം ന​ല്​കി​യ​ത്. ചി​റ ​പൊ​ളി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി തെ​ക്കു​ഭാ​ഗ​ത്തെ മ​ണ​ൽ​ച്ചി​റ​യു​ടെ ഇ​രു​വ​ശ​വു​മു​ള്ള ക​ൽ​ക്കെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു.

മൂ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ വ​ട​ക്കു​വ​ശ​ത്തെ താ​ത്കാ​ലി​ക മ​ണ്‍​ചി​റ​യു​ടെ കു​റ​ച്ചു ഭാ​ഗം പൊ​ളി​ച്ചു മ​ധ്യ​ഭാ​ഗ​ത്തു വെ​ള്ളം നി​റ​യ്ക്കു​ന്ന ജോ​ലി പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. തെ​ക്കു​ഭാ​ഗ​ത്തെ ചി​റ​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ റോ​ഡ് ഉ​ള്ള​തു​കൊ​ണ്ട് മെ​റ്റ​ലും മ​ണ​ലും പ്ര​ത്യേ​ക​മാ​യി ചി​റ​യു​ടെ വ​ശ​ങ്ങ​ളി​ൽ കൂ​ട്ടി​യി​ടും.

ജി​ല്ലാ ക​ള​ക്ട​റും ജ​ല​വി​ഭ​വ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടു​ത്ത​ദി​വ​സം ന​ട​ക്കു​ന്ന ച​ർ​ച്ച​യ്ക്കു​ശേ​ഷം പൊ​ളി​ക്കു​ന്പോ​ൾ കി​ട്ടു​ന്ന മ​ണ​ൽ ഏ​തു രീ​തി​യി​ൽ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​കും.

Related posts