പാലക്കാട്: പാലക്കാടൻ ചൂടിനെ അതിജീവിക്കാൻ പനംനൊങ്ക്, കരിക്ക്, തണ്ണിമത്തൻ വിപണി സജീവമായി. കോട്ടമൈതാനത്തിനു ചുറ്റും നിരന്ന് ഒട്ടേറെ കച്ചവടക്കാർ വിപണി കീഴടക്കിയിരിക്കയാണ്.
ഒരു കുലപന നൊങ്കിന് നൂറ്റിമുപ്പത് രൂപക്ക് കച്ചവടക്കാർ വാങ്ങുന്നു. കൊഴിഞ്ഞാന്പാറയിൽ നിന്നുമാണ് വാങ്ങുന്നത്. ആയിരം രൂപ വണ്ടി വാടക നൽകണം.എന്നാൽ ഒരു നൊങ്കിന് എട്ടുരൂപക്ക് വിൽക്കുന്നു.
അയ്യായിരം രൂപക്ക വരെ ഒരു ദിവസം കച്ചവടം നടക്കുന്നതായി പാറ സ്വദേശി ഫ്രാൻസീസ് സേവ്യർ പറഞ്ഞു.ഇരുപത്തിയഞ്ചു വർഷമായി കച്ചവടം നടത്തി വരുന്ന വ്യക്തിയാണ് ഫ്രാൻസീസ് സേവ്യർ.
കരിക്കിന് ഇരുപത്തിയഞ്ചു രൂപ ചിലവു് വരും. മുപ്പതു രൂപക്കാണ് വിൽക്കുന്നത്.പ്രതിദിനം അഞ്ഞൂറു കരിക്കു വരെ വിൽക്കുന്നതായി കച്ചവടക്കാരനായ കൊഴിഞ്ഞാന്പാറ സ്വദേശി രാധാകൃഷ്ണൻ പറഞ്ഞു.
തമിഴ്നാട്ടിലെ ദണ്ഡി വനത്തിൽ നിന്നുമാണ് തണ്ണി മത്തൻ കൊണ്ടുവരുന്നത്.ലോറി വാടക ഇരുപത്തി മുവ്വാ യി രം രൂപ വരും. കണക്കാക്കിയാൽ കിലോക്ക് ഇരുപതു രൂപ അസ്സൽവരും. മുപ്പതു രൂപക്കാണ് വിൽക്കുന്നത്.
ദിനംപ്രതി അഞ്ഞൂറു കിലോ വരെ വിൽക്കാറുണ്ട്. നാട്ടിൽ പുറത്തെ ചെറുകിട കച്ചവടക്കാരും ഇവിടെ നിന്നാണ് വാങ്ങി കൊണ്ടു പോകുന്നതെന്ന് ഏഴു വർഷമായി തണ്ണി മത്തൻ കച്ചവടം ചെയ്യൂന്ന കൊഴിഞ്ഞാന്പാറ സ്വദേശി താജുദ്ദീൻ പറഞ്ഞു.
വേനൽ കനക്കൂന്തോറും ഇത്തരം ഉദ്പന്നങ്ങൾക്കു് ചില വ് കൂടുന്നു കുപ്പികളിൽ വരുന്ന ജൂസുകൾ വാങ്ങാൻ ആളുകൾ കുറവാണെന്നും രാസപദാർത്ഥങ്ങളില്ലാത്ത ,പ്രകൃതിദത്തമായവയാണ് ഇപ്പോൾ ജനങ്ങൾ കൂടുതലും ഇഷ്ടപ്പെടുന്നതെന്നതിനു തെളിവാണ് തണ്ണി മത്തനു ീഇളനീരും പന നൊങ്കും കരിന്പിൻ ജൂസും കുടിക്കാൻ ആളുകൾ തിരക്കുകൂട്ടുന്നതെന്നും താജുദ്ദീൻ പറഞ്ഞു.