പൊള്ളുന്ന വെയിലല്ലേ..! കത്തിക്കാളുകയാണ് വേനൽ ചൂട്. ആയിരം തണ്ണിമത്തൻ അകത്താക്കാനുള്ള ദാഹമാണുളളത്. ചൂടിനെ പ്രതിരോധിക്കാൻ ജലാംശം ധാരാളമുള്ള തണ്ണിമത്തനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. ജ്യൂസായും അല്ലാതെയും കഴിച്ചാൽ ദാഹം മാറും. കിലോയ്ക്ക് 20 മുതൽ 30 രൂപവരെയാണ് വില. കോട്ടയം നഗരത്തിലെ തണ്ണിമത്തൻ കടയിൽനിന്നും ജ്യൂസ് കുടിക്കുന്നയാൾ. -അനൂപ് ടോം