തിരുവനന്തപുരം: താനൂർ കസ്റ്റഡിമരണത്തിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ വേണ്ട തെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
പോലീസിന് ആരെയും തല്ലിക്കൊല്ലാൻ അധികാരമില്ല. കുറ്റം ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്പിയെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
സംസ്ഥാനത്ത് ആളുകളെ കൊലപ്പെടുത്തുന്ന സംഘമായി കേരള പോലീസ് മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേസ് സിബിഐ വിശദമായി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെ ത്തുമെന്നും അദ്ദേഹം പറഞ്ഞു.