അമേരിക്കയിലെ മലയാളി കലാകാരന്മാരെ അണിനിരത്തി അടൂര്‍ അജി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ തന്ത്രിഭം വക്രിഭം ദുഷ്കരം ‘.
കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് വിജോയ് പട്ടാമഡി ട്രെന്റിംഗ് ട്രെന്റസ് സിനിമാസിന്റെ ബാനറില്‍ അജ്മല്‍ ശ്രീകണ്ഠാപുരം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെല്‍വരാജ് അറുമുഖന് നിര്‍വ്വഹിക്കുന്നു.
സന്തോഷ് കോടനാട് എഴുതിയ വരികള്‍ക്ക് അജിത് സുകുമാരന്‍ സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്,
ഫ്രാങ്കോ,ശോഭാ ശിവാനി എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍-അബു ഹാഷിം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോയി കൂടാലി, ബിനോയ് അഗസ്തി,ജോസ് പറനിലം.
പ്രൊഡക്ഷന്‍ കണ്ട്രോളര്-ജോണി ചെറുശ്ശേരി, പ്രൊഡക്ഷന്‍ ഡിസൈനര്‍-മനു ശ്രീകണ്ഠപുരം
കല-കൃഷ്ണകുമാര്‍,മേക്കപ്പ്-രാജന് മാസ്ക്.
വസ്ത്രലാങ്കരം-അസീസ് പാലക്കാട്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുധന് ശ്രീധര്‍,സ്റ്റില്‍സ്- കിഷോര്‍ ഗ്രാവിറ്റി,പരസ്യക്കല-ഷാജി ഗ്രാവിറ്റി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിപിന്‍ രാജ്. പി ആര് ഒ എ എസ് ദിനേശ്.
മെയ് അഞ്ചിന് അമേരിക്കയിലെ മേരിലാന്‍ഡ് സ്റ്റേറ്റില്‍ ബാള്‍ട്ടി മോര്,ഹോട്ടല്‍ പാരഡൈസ് ഇന്ത്യന്‍ കുസിനിയില് വെച്ച് ചിത്രത്തിന്റെ പൂജാ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിക്കും.അന്നു തന്നെ ചിത്രീകരണവും ആരംഭിക്കും.
ബാംഗ്ലൂറാണ് മറ്റൊരു ലൊക്കേഷന്‍. അമേരിക്കന്‍ മലയാളി താരങ്ങള്‍ക്കൊപ്പം മലയാള സിനിമയിലെ പ്രമുഖരും അഭിനയിക്കുന്നുണ്ട്.