സ്കൂ​ൾ ജീ​വ​ന​ക്കാ​രി​യു​ടെ മ​ര​ണം; ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു; തനുജയുടെ മ​ര​ണം രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം

പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം പാ​ട​ത്ത് സ്കൂ​ൾ ജീ​വ​ന​ക്കാ​രി ത​നൂ​ജ​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​സ്റ്റി​സ് ഫോ​ർ ത​നൂ​ജ​യെ​ന്ന പേ​രി​ൽ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച് പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ചു.

പാ​ടം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ നൂ​റു ക​ണ​ക്കി​ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന പ്ര​ദേ​ശ വാ​സി​ക​ൾ പ്ര​തി​ഷേ​ധ യോ​ഗ​വും പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ മാ​സം 28 നാ​ണ് ക​ഴു​ത്തി​ൽ ഇ​ല​ക്ട്രി​ക് വ​യ​ർ കു​രു​ങ്ങി പാ​ല​ക്കു​ന്നി​ൽ ഉ​ഴ​ത്തി​ൽ വീ​ട്ടി​ൽ ദി​ലീ​പ് കു​മാ​റി​ന്‍റെ ഭാ​ര്യ ത​നൂ​ജ​യെ (42 ) വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. ത​നൂ​ജ​യു​ടെ മ​ക്ക​ളാ​ണ് മ​രി​ച്ച നി​ല​യി​ൽ ആ​ദ്യം ക​ണ്ട​ത്.

മൃ​ത​ദേ​ഹം കാ​ണു​ന്ന​തി​ന് പ​ത്തു മി​നി​റ്റ് മു​ന്പാ​ണ് ദി​ലീ​പ് ജോ​ലി​ക്കാ​യി പോ​യ​ത്. ക​ഴു​ത്തി​ൽ വ​യ​ർ കു​രു​ങ്ങി​യി​രു​ന്നെ​ങ്കി​ലും ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യു​ള്ള അ​ട​യാ​ള​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. തൂ​ങ്ങി മ​രി​ച്ച​താ​യി ആ​ദ്യം പ്ര​ച​ര​ണം ഉ​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് ഇ​ല​ക്ട്രി​ക് ഷോ​ക്കേ​റ്റ് എ​ന്നാ​യി. എ​ന്നാ​ൽ ത​നൂ​ജ ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പ​റ​യു​ന്നു.

ത​നൂ​ജ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ക്കു​മ്പോ​ഴും പോ​ലീ​സ് ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കേ​ളേ​ജി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ​യെ​ന്ന് എ​ഴു​തി​ത്ത​ള്ളി​യ പോ​ലീ​സ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സം​ഘ​ടി​ച്ച​തോ​ടെ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​നൂ​ജ​യൂ​ടെ ബ​ന്ധു​ക്ക​ൾ പ​ത്ത​നം​തി​ട്ട എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ട​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സമി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

 

Related posts