കരണത്തടിക്കുന്ന കളി കൈവിട്ടു പോയി ! അധ്യാപകര്‍ നോക്കി നില്‍ക്കെ കരണത്തടിയേറ്റ് നിലത്ത് വീണ് ആറാംക്ലാസുകാരന് ദാരുണാന്ത്യം; വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ലാഹോര്‍: കളികള്‍ കുട്ടികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. പല കളികളും അപകടങ്ങളിലേക്ക് നയിക്കാറുമുണ്ട്. ചെകിട്ടത്തടിക്കുന്ന കളി ആറാംക്ലാസുകാരന് നഷ്ടമാക്കിയത് സ്വന്തം ജീവനാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് പാക്കിസ്ഥാനില്‍ പ്രസിദ്ധമായ മരണക്കളി അരങ്ങേറിയത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബിലാലാണ് മരിച്ചത്.

ക്ലാസിന്റെ ഇടവേളയ്ക്കിടെയാണ് ബിലാലും കൂട്ടുകാരന്‍ ആമിറും ചേര്‍ന്ന് താപ്പര്‍ കബഡി എന്നറിയപ്പെടുന്ന മുഖത്തടിച്ച് മുന്നേറുന്ന കളി കളിക്കുന്നത്. ഇവര്‍ തമ്മിലുള്ള വാശിയേറിയ മത്സരം നടക്കുമ്പോള്‍ അധ്യാപകരും മറ്റു വിദ്യാര്‍ത്ഥികളുമുള്‍പ്പെടുപ്പെടുന്ന സംഘം ഇവര്‍ക്കു ചുറ്റം കണ്ടു നിന്നിരുന്നു.

ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തായത് കഴിഞ്ഞ ദിവസമാണ്.കളിയുടെ തുടക്കത്തില്‍ ഇരുവരും ശക്തിയോടെ അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു. പിന്നാലെ അടിക്ക് ശക്തി കൂടുകയും ഇടയ്ക്കുവെച്ച് ആമിറിന്റെ ആഞ്ഞുള്ള അടിയേറ്റു നിലത്തു വീഴുകയുമായിരുന്നു.

എന്നാല്‍ കണ്ടു നിന്നിരുന്ന അധ്യാപകര്‍ ഉള്‍പ്പെടെ ആരും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്നോട്ടു വന്നില്ല. സംഭവം അറിഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ വന്നതിനു ശേഷമാണ് അരമണിക്കൂറോളം കഴിഞ്ഞ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

ബിലാലിനെ ആശുപത്രിയില്‍ എത്തിക്കുനന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്കു വീഴ്ച സംഭവിച്ചുവെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താത്തതില്‍ പോലീസിനും വീഴ്ച പറ്റിയെന്നും ആരോപണം ഉയര്‍ന്നു. താപ്പര്‍ കബഡി, ചന്ത കബഡി എന്നറിയപ്പെടുന്ന ഈ കളി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യകളില്‍ പ്രസിദ്ധമാണ്.

 

Related posts