ഇന്ത്യന്‍ സിനിമയിലെ ശക്തരായ നായികമാരുടെ പട്ടികയിലിടം നേടിയ താരമാണ് തപ്സി പന്നു. ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് മികച്ചതും അഭിനയ പ്രാധാന്യമുള്ളതുമായ വേഷങ്ങള്‍ തപ്സിയെ തേടിയെത്തിയത്. ഇപ്പോഴിതാ കരിയറിന്റെ ആരംഭകാലത്ത് താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടി.
അഭിനേത്രിയായത് കൊണ്ട് മാത്രം വാടകയ്ക്ക് ഒരു വീട് കിട്ടാന്‍ പോലും പ്രയാസമായിരുന്നെന്നാണ് തപ്സിയുടെ വാക്കുകള്‍. ‘ എനിക്ക് ഏറ്റവും പ്രശ്നം നേരിട്ടത് ഒരു വീട് കിട്ടാനായിരുന്നു. തനിച്ച് താമസിക്കുന്ന നടിമാര്‍ക്ക് വീട് തരാന്‍ ആരും തയ്യാറല്ല.
അഞ്ഞൂറ് രൂപ വരെ മുടക്കി അവര്‍ ഞങ്ങളെ തിയേറ്ററില്‍ കാണും, ഞങ്ങളുടെ ലൈവ് ഷോകള്‍ കാണാനും വരും. പക്ഷെ അതേ സ്ഥലത്ത് ഞങ്ങളെ താമസിപ്പിക്കാന്‍ അവര്‍ക്ക് സമ്മതമല്ല. ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അവര്‍ക്ക് വിശ്വാസമില്ലാത്തതാണ് കാരണം ഇപ്പോള്‍ ഹൈദ്രാബാദില്‍ സഹോദരിക്കൊപ്പമാണ് തപ്സി താമസിക്കുന്നത്. മാതാപിതാക്കള്‍ ഡല്‍ഹിയിലാണ്.