സോഷ്യൽ മീഡിയയിൽ സ്റ്റാറാവാൻ എന്ത് വേണേൽ ചെയ്യാം എന്ന മട്ടിലാണ് ചിലർ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വാഹനങ്ങളോടിച്ചുള്ള അഭ്യാസപ്രകടനം.
സോഷ്യൽ മീഡിയിൽ ഇപ്പോൾ അമിതവേഗത്തിലുള്ള അപകടരമായ ഡ്രൈവിംഗ് റീലുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇവ വൈറലായതിന് പിന്നാലെ പോലീസിന്റെ പൂട്ട് വീഴുകയും ചെയ്തു മിക്കവർക്കും. എന്നാലും ഇത്തരം സാഹസങ്ങൾക്ക് ഒരു കുറവുമില്ലെന്നതാണ് പച്ചയായ സത്യം.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ റീൽ എടുക്കാനായി വാഹനവുമായി കടലിൽ ഇറങ്ങിയ യുവാക്കളാണ് പുലിവാല് പിടിച്ചത്. ഗുജറാത്തിലാണ് സംഭവം. കച്ചിലെ മുദ്ര ബീച്ചിലാണ് രണ്ട് യുവാക്കൾ ഥാർ ഓടിച്ചിറക്കിയത്.
വെള്ളത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ വാഹനത്തിന്റെ ടയറുകൾ മണലിൽ താഴ്ന്നു പോയി. തിര പുറകെ തുടർച്ചയായി അടിച്ചതോടെ വാഹനം മണലിൽ ഉറച്ച് ഇറങ്ങിപ്പോയിരുന്നു.
വെള്ളത്തിൽ നിന്ന് വാഹനം കരയിലെത്തിക്കാൻ യുവാക്കൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് രണ്ട് വാഹനങ്ങളും കരയ്ക്ക് കയറ്റിയത്.
എന്നാൽ വാഹനം കരയ്ക്ക് എത്തിയതോടെ യുവാക്കൾ ശരിക്ക് പുലിവാല് പിടിച്ചു. നാട്ടുകാർ രോഷത്തിലായതോടെ കേസാകുമെന്ന് മനസിലാക്കിയ യുവാക്കൾ വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിന്റെ നമ്പർ പരിശോധിച്ച് ഉടമകൾക്കെതിരേ മോട്ടോർ വാഹന നിയമ പ്രകാരം കേസ് എടുക്കുകയും അഭ്യാസപ്രകടനത്തിനായി ഉപയോഗിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
2 whales beached in GUJARAT , one white and another red 🙄 pic.twitter.com/xnxhPO8y0i
— Torque India (@TorqueIndia) June 23, 2024