സിനിമയിലൂടെയും സീരിയലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് താരാ കല്യാൺ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ശബ്ദം പോയ കാര്യം തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം. തന്റെ സർജറിക്ക് ശേഷമുള്ള കാര്യവും ഡോക്ടറുടെ വിശദീകരണവുമൊക്കെയാണ് വീഡിയോയിൽ താര പറയുന്നത്.
സർജറി കഴിഞ്ഞിട്ട് രണ്ടാഴ്ചയായെന്നും ശബ്ദം തീരെ ഇല്ലെന്നും താര വീഡിയോയിലൂടെ പറയുന്നുണ്ട്. എഐ വഴിയാണ് താര കല്യാൺ വീഡിയോ എടുക്കുന്നത്. എത്രയും പെട്ടെന്ന് ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിലൂടെ വീഡിയോ എടുക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും താര കല്യാൺ വീഡിയോയിൽ പറഞ്ഞു.