കൊച്ചി: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെപ്ലസ് കെഎന്‍ 357 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കാക്കനാട് സ്വദേശിനിയായ ലോട്ടറി വില്‍പ്പന സെന്റർ ഉടമയ്ക്ക്.
ഇടപ്പള്ളി തിരുപ്പതി ലക്കി സെന്റര്‍ ഉടമയായ താരയാണു സമ്മാനാര്‍ഹയായത്. വില്‍ക്കാതെ ബാക്കിവന്ന ടിക്കറ്റുകളില്‍ ഒന്നായ പിപി 572677 നമ്പർ ലോട്ടറിക്കാണ് സമ്മാനം.
14 വര്‍ഷമായി പാലാരിവട്ടത്തു ഭര്‍ത്താവ് മുകുന്ദനൊപ്പം ഭാഗ്യക്കുറി വില്പന നടത്തുന്ന ഇവര്‍ ആറുമാസം മുമ്പാണു ഇടപ്പള്ളിയിലും വില്പന ആരംഭിച്ചത്. കാക്കനാട് കളക്ടറേറ്റിനു സമീപമാണു താമസം. അഞ്ചു വര്ഷംമുമ്പാണു ഇവിടെ വീട് വാങ്ങിയത്.
വീടിന്റെ ലോണ്‍ തീര്‍ക്കുന്നതിനോടൊപ്പം മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും ഇവരുടെ മനസിലുണ്ട്. പ്ലസ് ടു വിദ്യാര്‍ഥിയായ ജഗനാഥനും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മിയുമാണു മക്കള്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇന്നലെ ബാങ്കിനു കൈമാറി.