അ​തി​ജീ​വ​നം ഈ ​അ​മ്മ​യു​ടെ താ​രാ​ട്ട്; “എ​ന്‍റെ വാ​വാ​ച്ചി​ക്ക് നീ​തി കി​ട്ടി’; ഹൃ​ദ​യ​ത്തി​ൽ തൊ​ട്ട് പോ​റ്റ​മ്മ രാ​ഗി​ണി; വി​ധി​യി​ൽ സം​തൃ​പ്തി​യെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​എ​സ്. രാ​ജേ​ഷ്

തൊ​ടു​പു​ഴ: “എ​ന്‍റെ വാ​വാ​ച്ചിക്ക് നീ​തി കി​ട്ടി’. ഹൃ​ദ​യ​ത്തി​ൽ തൊ​ട്ട് പോ​റ്റ​മ്മ രാ​ഗി​ണി പ​റ​ഞ്ഞു. നൊ​ന്ത് പ്ര​സ​വി​ച്ചി​ല്ലെ​ങ്കി​ലും ഷെ​ഫീ​ഖ് രാ​ഗി​ണി​യു​ടെ സ്വ​ന്തം മ​ക​നാ​ണ്. കേ​സി​ൽ വി​ധി​കേ​ട്ട് രാ​ഗി​ണി​യു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. പി​ന്നീ​ട​ത് സം​തൃ​പ്തി​യു​ടെ പു​ഞ്ചി​രി​യാ​യി. കോ​ലാ​ഹ​ല​മേ​ട് സ്വ​ദേ​ശി​നി എ.​എ​ച്ച്.​ രാ​ഗി​ണി ഏ​ല​പ്പാ​റ ഉ​പ്പു​കു​ളം അ​ങ്ക​ണ​വാ​ടി​യി​ൽ ഹെ​ൽ​പ്പ​റാ​യി​രു​ന്നു.

2013 ഓ​ഗ​സ്റ്റ് 13നാ​ണ് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഓ​ഫീ​സ​ർ പു​ഷ്പാ​ക​ര​നും കെ​ഡി​എ​സ് ഓ​ഫീ​സ​ർ ശോ​ഭ​ന​കു​മാ​രി​യും ഷെ​ഫീ​ക്കി​നെ പ​രി​ച​രി​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. വെ​ല്ലൂ​ർ സി​എം​സി ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്ന ഷെ​ഫീ​ക്കി​ന്‍റെ അ​വ​സ്ഥ ആ​രു​ടെ​യും ക​ര​ള​ലി​യി​ക്കു​ന്ന​താ​യി​രു​ന്നു. ത​ല​ച​രി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കു​ഞ്ഞി​ന് അ​വ​ശേ​ഷി​ച്ച​ത് ജീ​വ​ന്‍റെ തു​ടി​പ്പ് മാ​ത്രം. ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ണ​ങ്ങി​യ പാ​ടു​ക​ൾ.

ശ​രീ​ര​ത്തി​ന് പി​ങ്ക് നി​റം. ഓ​ഗ​സ്റ്റ് 22നാ​ണ് വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ന്ന​ത്. ഏ​റെ നാ​ള​ത്തെ ചി​കി​ത്സ​യ്ക്കൊ​ടു​വി​ൽ ഷെ​ഫീ​ഖി​ന്‍റെ ഇ​ട​തു ചൂ​ണ്ടു​വി​ര​ൽ അ​ന​ങ്ങി​യ​ത് പ്ര​തീ​ക്ഷ​യാ​യി.അ​ന്നു മു​ത​ൽ രാ​ഗി​ണി​യു​ടെ കൈ​ക​ളി​ലാ​ണ് ഷെ​ഫീ​ക്ക് ത​ല ചാ​യ്ക്കു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തോ​ളം ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡി​ൽ ക​ഴി​യേ​ണ്ടി​വ​ന്നു. 2014 ജൂ​ലൈ 21ന് ​പെ​രു​ന്പി​ള്ളി​ച്ചി​റ അ​ൽ അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ഷെ​ഫീ​ഖി​ന്‍റെ സം​ര​ക്ഷ​ണം ഏ​റ്റെടു​ത്തു.

ആ​ദ്യ​മാ​യി ഷെ​ഫീ​ഖ് അ​മ്മേ എ​ന്ന് വി​ളി​ച്ച​ത് ഇ​ന്നും രാ​ഗി​ണി​ക്ക് കേ​ൾ​ക്കാം. ത​ല​ച്ചോ​റി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് ക്ഷ​ത​മേ​റ്റ ഷെ​ഫീ​ഖി​ന് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും രാ​ഗി​ണി​യു​ടെ പ​രി​ച​ര​ണ​ത്തി​ൽ അ​വ​ന്‍റേതാ​യ ശൈ​ലി​യി​ൽ സം​സാ​രി​ക്കാ​നും ആ​ളു​ക​ളെ തി​രി​ച്ച​റി​യാ​നു​മാ​കും. ത​ന്‍റെ ജീ​വി​തം അ​ൽ അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​മ്മ​ത്താ​രാ​ട്ട് എ​ന്ന മു​റി​യു​ടെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ലാ​ണെ​ന്ന തി​രി​ച്ച​റി​വ് രാ​ഗ​ിണി​യെ ത​ള​ർ​ത്തു​ന്നി​ല്ല.

സ്വ​ന്തം കു​ഞ്ഞി​നെപോ​ലെ അ​വ​ർ ഷെ​ഫീ​ഖി​നെ താ​ലോ​ലി​ക്കു​ക​യും അ​വ​ന്‍റെ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു.ഷെ​ഫീ​ഖി​നെ ഉ​പേ​ക്ഷി​ച്ചു​ള്ള ഭാ​വി ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല രാ​ഗി​ണി​ക്ക്. വ​ല്ല​പ്പോ​ഴും കോ​ലാ​ഹ​ല​മേ​ട്ടി​ലെ സ്വ​ന്തം വീ​ട്ടി​ൽ പോ​കു​ന്ന​തു​പോ​ലും ഷെ​ഫീ​ക്കു​മാ​യാ​ണ്. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ൽ അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ൽ ര​ണ്ടു​മാ​സം മു​ന്പ് രാ​ഗി​ണി​ക്ക് നി​യ​മ​നം ല​ഭി​ച്ചു.

വി​ധി​യി​ൽ സം​തൃ​പ്തി: പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ
തൊ​ടു​പു​ഴ: ഷെ​ഫീ​ക്ക് വ​ധ​ശ്ര​മ​ക്കേ​സി​ലെ വി​ധി​യി​ൽ സം​തൃ​പ്തി​യെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​എ​സ്.​ രാ​ജേ​ഷ്. കു​ട്ടിക്ക് നീ​തി കി​ട്ടി​യെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. പ്ര​തി​ക​ളു​ടെ ജീ​വി​തസാ​ഹ​ച​ര്യ​ങ്ങ​ളും മ​റ്റ് മ​ക്ക​ളു​ള്ള​തും കോ​ട​തി പ​രി​ഗ​ണി​ച്ചെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് ജീ​വ​പ​ര്യ​ന്ത​മാ​യി​രു​ന്നു. അ​തി​ന് അ​ടു​ത്തു​ള്ള ശി​ക്ഷ ത​ന്നെ​യാ​ണി​ത്. നി​ര​ന്ത​ര​മാ​യ ശാ​രീ​രി​ക പീ​ഡ​ന​ത്തി​ലൂ​ടെ കു​ഞ്ഞി​നെ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​മാ​യി​രു​ന്നു പ്ര​തി​ക​ൾ​ക്ക്.

ഗു​രു​ത​ര പ​രി​ക്കു​ക​ളേ​റ്റ ഷെ​ഫീ​ഖി​ന് കോ​ട​തി​യി​ൽ വ​രാ​നോ തെ​ളി​വ് ന​ൽ​കാ​നോ സാ​ധി​ച്ചി​ട്ടി​ല്ല. ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സി​ൽ സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷ. പ​ല സാ​ക്ഷി​ക​ളെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ചി​ല​ർ മ​രി​ക്കു​ക​യും ചി​ല​ർ കി​ട​പ്പു​രോ​ഗി​ക​ളാ​യും ചെ​യ്തു.

17 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ക്കാ​നാ​യ​ത്. ചി​ല​രെ വീ​ടു​ക​ളി​ൽ ചെ​ന്നാ​ണ് വി​സ്ത​രി​ച്ച​ത്. ഇ​തെ​ല്ലാം വെ​ല്ലു​വി​ളി​ക​ളാ​യി​രു​ന്നു. ര​ണ്ടാം പ്ര​തി അ​നീ​ഷ​യു​ടെ അ​മ്മ ഇ​വ​ർ​ക്കെ​തി​രേ മൊ​ഴി​ന​ൽ​കി​യ​തും ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​നി​ഷാ​ന്ത് പോ​ൾ, വെ​ല്ലൂ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ജോ​ർ​ജ് ത​ര്യ​ൻ എ​ന്നി​വ​രു​ടെ മൊ​ഴി​ക​ളും നി​ർ​ണാ​യ​ക​മാ​യി.

  • ടി.പി. സന്തോഷ്കുമാർ

Related posts

Leave a Comment