മിനിസ്‌ക്രീനിലും സിനിമയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് തരികിട സാബു എന്ന അബ്ദു സമദ്. വിവാദങ്ങളും സാബുവിന്റെ കൂടെപ്പിറപ്പാണ്.
കലാഭവന്‍ മണിയുടെ മരണത്തെതുടര്‍ന്നുണ്ടായ വിവാദവും ബിജെപി വനിതാ നേതാവിനെ അശ്ലീല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആക്ഷേപിച്ച കേസിലും മോഹന്‍ലാലിനെ കളിയാക്കി പോസ്റ്റിട്ടതിനെതുടര്‍ന്നുമാണ് മലയാല്‍ളുടെ കണ്ണിലെ കരടായി സാബു മാറുന്നത്. എന്നാല്‍ ബിഗ്‌ബോസില്‍ വിജയിയായതോടെ സാബുവിന്റെ തലവര മാറി.
2002 ഇല്‍ നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് സാബു വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് 20ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോഴിതാ സാബുമോന്‍ തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങള്‍ ആയി പ്രണയിച്ചിരുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നെന്നും എന്നാല്‍ ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ച അന്നാണ് അവളുടെ അമ്മ ഗര്‍ഭിണി ആകുന്നത്.
പിന്നീട് അതിന്റെ പേരില്‍ ഞങ്ങള്‍ പ്രണയബന്ധം അവസാനിപ്പിച്ചു എന്നും സാബു പറഞ്ഞു. വക്കീല്‍ ആയി ജോലി നോക്കിയിരുന്ന സാബു പിന്നീട് അഭിനയത്തിലേക് തിരിയുകയായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദംവും അതിനൊപ്പം തന്നെ ജേര്‍ണലിസം കോഴ്‌സും പഠിച്ചിട്ടുള്ള ആളാണ് സാബു.
പഠനകാലത്തു യൂണിവേഴ്‌സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളം യൂണിവേഴ്‌സിറ്റി യുവജനോല്‍സവത്തില്‍ കലാപ്രതിഭയുമായിട്ടുണ്ട്.
ബിഗ്‌ബോസില്‍ വന്നതോടെയാണ് സാബുവിന്റെ വില്ലന്‍ പ്രതിച്ഛായ മാറുന്നത്. ഇപ്പോള്‍ സാബുവിനെക്കുറിച്ചു തുറന്നുപറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സ്‌നേഹ..
ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ആണ് സാബുവും ആയുണ്ടായ പ്രണയ കഥയെകുറിച്ചും വിവാഹത്തെക്കുറിച്ചും എല്ലാം സ്‌നേഹ പറയുന്നത്.
തന്റെ സീനിയര്‍ ആയി ലോ അക്കാദമിയില്‍ പഠിച്ച ആളാണ് സാബു എന്ന് സ്‌നേഹ അഭിമുഖത്തിനിടയില്‍ പറയുന്നു. എന്നാല്‍ ക്യാംപസില്‍ വച്ച് സംസാരിച്ചിട്ടേ ഇല്ല എന്നാണ് ഓര്‍മ്മ തന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു സാബു എന്നും സ്‌നേഹ പറയുന്നു.
”ഞാന്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അവിടെ ദൂരദര്‍ശന്‍ മാത്രമേയുള്ളൂ. ചാനലിലെ ‘തരികിട’ കാണാനുള്ള സാഹചര്യം ഇല്ല. ക്യാംപസിലൂടെ യമഹ ബൈക്കും ഓടിച്ചു നടക്കുന്നതാണ് സാബുവിനെ കുറിച്ചുള്ള അന്നത്തെ ഓര്‍മ്മ. അവസാന വര്‍ഷത്തെ ‘കോര്‍ട്ട് വര്‍ക്ക് ‘ ഞങ്ങള്‍ ഒരുബാച്ച് ആയിരുന്നു”.
അപ്പോള്‍ ‘ജസ്റ്റ് ഹായ് ബൈ’ പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്‌നേഹ വ്യക്തമാക്കി. പഠനശേഷം രണ്ടുവഴിക്ക് പിരിഞ്ഞ ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത് ഓര്‍ക്കൂട്ട് വഴിയാണ്. വീണ്ടും പരിചയപ്പെടുമ്പോള്‍ സ്‌നേഹ ഡല്‍ഹിയിലും, സാബു സൗദിയിലും ആയിരുന്നു.
‘ പഴയ പലരെയും ഓര്‍ക്കുട്ടില്‍ തിരഞ്ഞു തുടങ്ങി. അങ്ങനെയാണ് സ്‌നേഹയെ വീണ്ടും കണ്ടത് എന്നും അതാണ് ദാ ഇങ്ങനെയായത് എന്നും”, സാബുവും അഭിമുഖത്തിനിടയില്‍ പറയുന്നു.
പേരില്‍ തരികിടയുണ്ടെന്നു വച്ച് ആള്‍ ആങ്ങനെ ആണെന്ന് പറയുകയാണോ? വ്യക്തിപരമായി അറിയുന്നവര്‍ക്ക് സാബു എന്താണെന്ന് മനസ്സിലാകുമെന്നാണ് ചോദ്യത്തിനുള്ള ഉത്തരമായി സ്‌നേഹ നല്‍കിയത്.
ആദ്യമായി അവതരിപ്പിച്ച ചാനല്‍ പരിപാടിയുടെ പേരാണ് ‘തരികിട’ എന്ന് പലര്‍ക്കും അറിയില്ല. കയ്യിലിരിപ്പു കൊണ്ടാണ് പേരു വന്നതെന്നു കരുതുന്നവരും ഒരുപാടുണ്ട് എന്നും സ്‌നേഹ അഭിമുഖത്തിനിടയില്‍ കൂട്ടിച്ചേര്‍ത്തു.