മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്തി​ന്‍റെ ഒ​രു മൂ​ല​യ്ക്ക് പോ​ലും കു​ഴി​യെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല; സം​സ്കാ​ര​ത്തെ ചൊ​ല്ലി ത​ർ​ക്കം; വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ

വി​തു​ര: ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഡി​എ​ച്ച്ആ​ർ​എ​മ്മി​ന്‍റെ കീ​ഴി​ലു​ള്ള ഭൂ​മി​യി​ൽ സം​സ്ക​രി​ക്കാ​ൻ കൊ​ണ്ടു വ​ന്ന വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം പോ​ലീ​സ് ഇ​ട​പെ​ട്ട് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

വി​തു​ര മേ​മ​ല​യി​ലു​ള്ള സ്ഥ​ല​ത്തെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വ​ണ്ടി​ത്ത​ടം സ്വ​ദേ​ശി ലീ​ല (59)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ​ത്.

മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് കു​ഴി​യെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ട്ര​സ്റ്റി​ലെ ഒ​രു വി​ഭാ​ഗം എ​തി​ർ​പ്പു​മാ​യെ​ത്തി. മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് സ്വ​ന്ത​മാ​യി സ്ഥ​ല​മു​ണ്ടെ​ന്നും സം​ഘ​ട​ന​യു​ടെ ഭൂ​മി ശ്മ​ശാ​ന​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ട്ര​സ്റ്റ് അം​ഗ​മാ​യി​ക്കെ മ​ര​ണ​പ്പെ​ട്ട അ​നി​ൽ​കു​മാ​ർ എ​ന്ന വ്യ​ക്തി​യു​ടെ മാ​താ​വാ​ണ് ലീ​ല എ​ന്നും എ​ന്നും മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഒ​പ്പം വ​ന്ന​വ​ർ പ​റ​ഞ്ഞ​തോ​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​യി തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു​കൂ​ട്ട​രും വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ല.

ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​രു വി​ഭാ​ഗ​ങ്ങ​ളു​മാ​യി ഇ​ന്ന് ആ​ർ​ഡി​ഒ ച​ർ​ച്ച ന​ട​ത്തും.

Related posts

Leave a Comment