തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയ അനുകൂലിച്ച് സംസാരിച്ചത് വിവാദമായതിനു പിന്നാലെ ശശി തരൂർ എംപി കെപിസിസിക്കു വിശദീകരണം നൽകി. തന്നെ ഒരു മോദി സ്തുതിപാഠകനായി ചിത്രീകരിക്കുകയാണ് ചിലർ ചെയ്യുന്നതെന്ന് തരൂർ വ്യക്തമാക്കി. മോദിയെ താൻ സ്തുതിച്ചിട്ടില്ലെന്നും പറഞ്ഞ തരൂർ മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലത് എന്ന് പറയുക മാത്രമാണ് താൻ ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
അങ്ങനെ ചെയ്തെങ്കിൽ മാത്രമേ അദ്ദേഹത്തെ വിമർശിക്കാനുമാകൂ- രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയെ താൻ വിമർശിച്ചതിന്റെ പത്തുശതമാനം പോലും കേരള നേതാക്കൾ ആരും വിമർശിച്ചിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.
താൻ വിമർശിച്ചതിന്റെ പത്തിലൊരംശം പോലും മറ്റ് കേരള നേതാക്കൾ മോദിയെ വിമർശിച്ചിട്ടില്ലെന്നും തരൂർ വിശദീകരണത്തിൽ വ്യക്തമാക്കി. ജയറാം രമേശും മനു അഷേക് സിംഗ്വിയും പൊതുവേദിയിലാണ് അഭിപ്രായപ്രകടനം നടത്തിയത്. എന്നാൽ താൻ ട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും തരൂർ ചൂണ്ടിക്കാട്ടി.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തനിക്ക് അയച്ച മെയിൽ ചോർന്നതിലെ അതൃപ്തിയും തരൂർ പ്രകടിപ്പിച്ചു. മെയിൽ ചോർത്തിയവർ അതിന്റെ മറുപടികൂടി മാധ്യമങ്ങൾക്ക് മൽകണമെന്നും തരൂർ ആവശ്യപ്പെട്ടു.
നേരത്തെ, തരൂരിന്റെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.