“ഒരിക്കല്‍ തെസ്നി ഖാന്റെ ഉമ്മ വല്ലാതെ കരയുന്നത് കണ്ടിട്ടുണ്ട്. കാരണം അങ്ങോട്ട് പ്രോഗ്രാമിന് പത്ത് അംബാസിഡര്‍ കാറിന്റെ അകമ്പടിയിലാണ് ഞങ്ങള്‍ പോയത്.
അതേ ഞങ്ങള്‍ പരിപാടി കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിക്ക് കൊതുകുകടിയും കൊണ്ട് ഈച്ചയെയും ആട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്. ഞങ്ങളങ്ങനെ അവിടെ നില്‍ക്കുന്നത് കണ്ടിട്ട് അവര്‍ക്ക് കാറില്‍ കയറി പോകാന്‍ മടി. ഞങ്ങള്‍ക്ക് ബസ് വരുന്നത് വരെ അവരും കൂട്ടിന് കാത്ത് നിന്നു. ആ സമയത്ത് ബസിലേക്ക് ലഗേജൊക്കെ ഇടിച്ച് തള്ളിക്കയറ്റി വച്ച് ഞങ്ങള്‍ കയറുന്നത് കണ്ടിട്ടാണ് തെസ്നിയുടെ ഉമ്മച്ചിക്കു സങ്കടം വന്നത്.
അവര്‍ കരയുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഈ കുഞ്ഞുങ്ങള്‍ക്ക് എന്നെങ്കിലും ഒരു കാര്‍ ഉണ്ടാവണേ പടച്ചോനെ എന്നൊക്കെ പറഞ്ഞാണ് ഉമ്മ കരയുന്നത്. പിന്നീട് അതൊക്കെ ഫലിച്ചു എന്ന് പറയാം. അവരുടെ പ്രാര്ഥനയാവാം എന്ന് ഗിന്നസ് പക്രു പറഞ്ഞു.