അന്ന് സീരിയലില്‍ അഭിനയിക്കുന്നത് ചിന്തിക്കാനെ കഴിയില്ലായിരുന്നു; നടി പ്രിയാ രാമന്‍

തമിഴ് സീരിയലുകളില്‍ സജീവമാണ് നടി പ്രിയ രാമന്‍. സിനിമയേക്കാള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കിട്ടുന്നത് സീരിയലുകളില്‍ നിന്നാണെന്ന് താരം പറയുന്നു. എന്നാല്‍ ഒരു 10-12 വര്‍ഷങ്ങള്‍ക്കു മുന്‍പ് അതായിരുന്നില്ല അവസ്ഥ അന്ന് സിനിമയില്‍ സജീവമായി നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം സീരിയല്‍ നിഷിദ്ധമായ ഒരിടമായിരുന്നു. സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് വരുമാനത്തിന് ആശ്രയിക്കാവുന്ന ഇടം. ഇന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു.

സിനിമയ്ക്കൊപ്പം നില്‍ക്കുന്ന മേഖലയാണ് ഇന്ന് ടെലിവിഷന്‍ രംഗവുമെന്ന് പ്രിയാ രാമന്‍ വ്യക്തമാക്കുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ താരങ്ങള്‍ക്കൊപ്പം നായികയായി തിളങ്ങിയ പ്രിയങ്ക രാമന്‍ 1999ലാണ് സിനിമയില്‍ നിന്ന് പിന്മാറിയത്. ടെലിവിഷന്‍ പരിപാടികളില്‍ ഒതുങ്ങിയിരിക്കുകയാണ് താരം. മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു. നിലവില്‍ സീ ടിവി തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പുരത്തി എന്ന സീരിയലില്‍ പ്രധാന വേഷം ചെയ്യുകയാണ് പ്രിയ രാമനിപ്പോള്‍.

Related posts