ചിറ്റൂര്‍: തത്തമംഗലം ബസ് സ്റ്റാന്‍ഡ് വീണ്ടും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഏരിയയായി മാറി. നാല്‍പ്പതോളം ബസ്സുകള്‍ ഇതുവഴി സഞ്ചരിക്കുന്നുണ്ടെങ്കിലും ഒരു തമിഴ്നാട് സര്‍ക്കാര്‍ ബസ്സും മൂന്നു സ്വകാര്യ ബസ്സും മാത്രമാണ് സ്റ്റാന്‍ഡില്‍ കയറുന്നത്.
ഇതാകട്ടെ സമയക്രമീകരണത്തിനു വേണ്ടി മാത്രം. സ്റ്റാന്‍ഡിനകത്ത് പകലും രാത്രിയിലും ഇതര വാഹനങ്ങള്‍ മാത്രമാണ് നിര്‍ത്തിയിടുന്നത്. യാത്രക്കാരുടെ വിശ്രമ ഇരിപ്പിടങ്ങളും അനുബന്ധ സ്ഥലങ്ങളും ഭിക്ഷക്കാര് കയ്യടക്കിയിട്ടുമുണ്ട്.
യാത്രക്കാരും കയറാതായതോടെ തെരുവുനായകളും കൂടുതലായി തമ്പടിച്ചിട്ടുണ്ട്. വൈകുന്നേരം ആറര കഴിയുന്നതോടെ കഞ്ചാവ് വിപണന കേന്ദ്രമായും ബസ് സ്റ്റാന്‍ഡിനു പരിവര്ത്തനമുണ്ടാവുന്നുമുണ്ട്.
ഇത്രയൊക്കെ സാമൂഹ്യ അനീതി അരങ്ങേറുമ്പോഴും ബന്ധപ്പെട്ട ചിറ്റൂര്‍- തത്തമംഗലം നഗരസഭ അധികൃതര്‍ എല്ലാം സ്വഭാവികമാണെന്ന മട്ടില്‍ ഉറക്കം നടിക്കുകയാണ്. നഗരസഭയില്‍ കഞ്ചാവു വില്‍പ്പനയ്ക്കെതിരെ നഗരസഭാ ചെയര്പേഴ്സന് കെ.എ ഷീബ ശക്തമായ പ്രതികരണവുമായി രംഗത്തു വന്നിരുന്നു.
എന്നാല്‍ ഇതിനു ശേഷം ബന്ധപ്പെട്ട എക്സൈസ് വകുപ്പ് അധികൃതര്‍ ഇടയ്ക്കിടെ ബസ് സ്റ്റാന്‍ഡില്‍ പരിശോധിക്കെത്തിയിരുന്നതും പൂര്‍ണ്ണമായും നിലച്ചു. ഇതോടെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പൂര്‍വ്വാധികം വര്‍ധിച്ചിരിക്കുകയാണ്.
സ്ത്രീകള്‍ സ്റ്റാന്‍ഡിനകത്ത് കയറാന്‍ മടിക്കുന്ന അവസ്ഥയാണുള്ളത്. ബസ്സുകളെല്ലം സ്റ്റാന്‍ഡിനു മുന്നിലെ റോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ ഇറക്കിക്കയറ്റുന്നത്. ഈ സ്ഥലത്തു റോഡിനു വിസ്താരക്കുറവാണെന്ന തിനാല്‍ ഗതാഗത കുരുക്കും പതിവാണ്.
ഈ സ്ഥലത്ത് നിര്‍ത്തിയിട്ട ബസ്സിനു പുറകില്‍ സ്കൂട്ടര്‍ യാത്രക്കാരി ഇടിച്ചു മറിഞ്ഞ് സഹയാത്രക്കാരിക്കും സ്വരമായ പരിക്കേറ്റിരുന്നു. ഇതു കൂടാതെ യാത്രികന് സഞ്ചരിച്ച ബൈക്കും ബസ്സിനടിയില്പ്പെട്ടിരുന്നു. ബൈക്ക് യാത്രക്കാരന് എതിര്‍വശത്തേക്ക് തെറിച്ചു വീണതിനാലാണ് ജീവന് രക്ഷപ്പെട്ടത്.
മുഴുവന്‍ ബസ്സുകളും സ്റ്റാന്‍ഡിനകത്തു കയറണമെന്നും സ്റ്റാന്ഡികത്ത് സ്വകാര്യ വാഹന പാര്‍ക്കിങ്ങ് നിരോധിച്ചുകൊണ്ട് ബന്ധപ്പെട്ട നഗരസഭാ അധികൃതര്‍ അറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.