ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ച്ചയുടെ ലോകത്തേക്ക് നടന്നടുക്കുകയാണെന്ന വാര്‍ത്ത അടുത്തിടെയാണ് മാധ്യമങ്ങളില്‍ വന്നത്. അവരെ അറിയുന്നവരും സ്നേഹിക്കുന്നവരും ഒരുപാട് സന്തോഷിച്ചൊരു വാര്‍ത്തയായിരുന്നു അത്. എന്നാല്‍ ആ വാര്‍ത്ത സത്യമല്ലെന്ന വെളിപ്പെടുത്തലുമായി വിജയലക്ഷ്മിയുടെ കുടുംബം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് വിജയലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ-ദിവസങ്ങളായി ചികിത്സയിലാണെന്നല്ലാതെ കാഴ്ച്ച തിരിച്ചു കിട്ടിയിട്ടില്ല.
ഇപ്പോള്‍ മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. താനും അച്ഛനും നടത്തിയ ഒരു പ്രസ്താവനയായിരിക്കാം തെറ്റിദ്ധരിക്കപ്പെട്ട് കാഴ്ച്ച കിട്ടി എന്ന രീതിയില്‍ പ്രചരിച്ചതെന്നവര് പറയുന്നു. ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈകാതെ തന്നെ പൂര്‍ണമായും കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.
കാഴ്ച്ച ലഭിക്കുന്നതിനായി കുറച്ചുനാളായി ഹോമിയോ ചികിത്സയിലാണ്. ആകെ നൂറു ഡോസാണ് മരുന്ന്. മാസം ഒരു ഡോസെന്ന രീതിയിലാണ് കഴിക്കുന്നത്. ഇപ്പോള്‍ 10 ഡോസ് കഴിഞ്ഞുവെന്ന് വിജയലക്ഷ്മി പറയുന്നു. അച്ഛനും താനും പറഞ്ഞത് തെറ്റിദ്ധരിക്കപ്പെടുകയും തനിക്ക് കാഴ്ച്ച തിരിച്ചു കിട്ടി എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുകയുമായിരുന്നെന്നു വിജയലക്ഷ്മി പറയുന്നു. കാഴ്ച തിരികെ കിട്ടണം എന്നത് ഞങ്ങളുടെയെല്ലാവരുടെയും ആഗ്രഹമാണ്. അതിനു ശ്രമിക്കുന്നുണ്ട്. പക്ഷേ കാഴ്ച്ച തിരിച്ചു കിട്ടി എന്നു പറഞ്ഞിട്ടില്ല. അത്തരം പ്രചരണങ്ങള്‍ തങ്ങളെയും ചികിത്സിക്കുന്ന ഡോക്ടറേയും വിഷമത്തിലാക്കുന്നുവെന്ന് വിജയലക്ഷ്മിയുടെ അച്ഛന് മുരളീധരന് പറയുന്നു.