കൊച്ചി: വീടുവിട്ടിറങ്ങി ഇസ് ലാംമതം സ്വീകരിച്ച് ആയിഷയായ കാസർഗോഡ് ബേക്കൽ സ്വദേശിനി ആതിര, ഹിന്ദുമതത്തിലേക്കു തിരിച്ചുപോയി വീണ്ടും ആതിരയായി. താൻ ഹിന്ദുമതത്തിലേക്ക് തിരികെയെത്തുകയാണെന്ന് ആതിര ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞു. വിവിധ മതങ്ങളുടെ ആശയം മനസിലാക്കിയതോടെയാണ് സ്വന്തം മതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും ആതിര കൂട്ടിച്ചേർത്തു.
ഡിഗ്രിക്ക് പഠിക്കുന്പോഴാണ് മതംമാറ്റത്തെക്കുറിച്ച് ചിന്തിച്ചത്. മതപരിവർത്തനത്തിനും തെറ്റിദ്ധരിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിന്റെ ചില പ്രവർത്തകരെത്തിയിരുന്നു. എന്നാൽ ഐഎസിൽ ചേരാൻ ആരും തന്നെ നിർബന്ധിച്ചില്ലെന്ന് ആതിര പറഞ്ഞു.
ബേക്കൽ കരിപ്പൊടി ആതിരനിവാസിൽ രവീന്ദ്രന്റെയും ആശയുടെയും മകളായ ആതിര (23)യെ ജൂലൈ 10നാണ് കാണാതായത്.