മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് പ്രണയചിത്രങ്ങളിലൊന്നാണ് വിനീത് ശ്രീനിവാസന്- നിവിന്‍ പോളി കൂട്ടുക്കെട്ടില്‍ പിറന്ന ‘തട്ടത്തിന് മറയത്ത്’.
തലശ്ശേരിയുടെ പശ്ചാത്തലത്തില്‍, രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരുടെ പ്രണയം പ്രമേയമായി അവതരിപ്പിച്ച ‘തട്ടത്തിന് മറയത്ത്’ ബോക്സ് ഓഫീസിലും വന്‍വിജയമായിരുന്നു.
നിവിന്‍ പോളി എന്ന നടന്റെ താരമൂല്യം ഉയര്‍ത്തുന്നതിലും ഈ ചിത്രം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഓരോ അഭിനേതാക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

ഇപ്പോഴിതാ, ചിത്രത്തില്‍ നിവിന്‍ പോളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്.
മാസ്റ്റര്‍ ജയസൂര്യയായിരുന്നു നിവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ആ ബാലതാരം. ചിത്രത്തിലെ ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്പോവൂല, പടച്ചോനെ എനിക്കിവിളെ കെട്ടിച്ചുതരണേ എന്നൊക്കെയുള്ള മാസ്റ്റര്‍ ജയസൂര്യയുടെ ഡയലോഗുകള്‍ ഏറെ ഹിറ്റായിരുന്നു.
ഒമ്പതുവര്ഷങ്ങള്ക്കൊണ്ട് ഒറ്റക്കാഴ്ചയില്‍ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു ഈ ചെറുപ്പക്കാരന്.
കലൂര്‍ കത്രിക്കടവ് സ്വദേശിയാണ് ജയസൂര്യ. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ പഠിക്കുകയാണ് ജയസൂര്യ ഇപ്പോള്‍. നാടകത്തില്‍ ഏറെ താല്‍പ്പര്യമുള്ള ജയസൂര്യ തിയേറ്റര്‍ പഠനത്തൊപ്പം ഇംഗ്ലീഷ് സൈക്കോളജിയും പഠിക്കുന്നുണ്ട്.
ലോകധര്‍മിയില്‍ നാടകം പഠിക്കുന്നതിനിടയിലാണ് തട്ടത്തിന് മറയത്തിലേക്ക് ജയസൂര്യ എത്തിച്ചേരുന്നത്. ബൈസൈക്കിള്‍ തീവ്സ്, നേരം, പത്തേമാരി തുടങ്ങിയ സിനിമകളിലും പത്തിരുപതോളം പരസ്യങ്ങളിലും ജയസൂര്യ അഭിനയിച്ചിട്ടുണ്ട്.