കൊല്ലം :ഓച്ചിറയിൽനിന്ന് രാജസ്ഥാനി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഒന്നാംപ്രതി മുഹമ്മദ് റോഷനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നാളെ ഇയാളെ തെളിവെടുപ്പിനായ ിമുംബൈയിലേക്ക് കൊണ്ടുപോകും .
മുംബൈയിലെ പനവേലിലാണ് താമസിച്ചിരുന്നതെന്നും ഇവിടെവച്ചാണ് പീഡിപ്പിച്ചതെന്നുമുള്ള പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായ ി മുഹമ്മദ് റോഷനെ മുംബൈയിലേക്ക് കൊണ്ടുപോകുന്നത് .ഇയാളെ കസ്റ്റഡിയിൽ കിട്ടുന്നതിനായി കഴിഞ്ഞദിവസം പോലീസ് അപേക്ഷനൽകിയിരുന്നു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. മാത്രമല്ല പെൺകുട്ടിയുടെ അച്ഛൻ നൽകിയ സ്കൂൾ സർട്ടിഫിക്കറ്റിലും ഇത് വ്യക്തമാക്കുന്നു. പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഹമ്മ്ദ റോഷന്റെ സുഹൃത്തുക്കളാണ് മറ്റ് നാലുപേർ റിമാൻഡിലാണ്.
വയസ് സംബന്ധിച്ച കാര്യത്തിന്റെ നിജസ്ഥിതിയും രാജസ്ഥാനിൽനിന്നും പോലീസിന് സ്വിരീകരിക്കേണ്ടതുണ്ട്. അതേസമയം പെൺകുട്ടിക്ക് 18വയസ് തികഞ്ഞതായാണ് റോഷനും ബന്ധുക്കളും പോലീസിന് മൊഴിനൽകിയിട്ടുള്ളത്.