വീടാക്രമിച്ച് ഭാര്യയെ തട്ടിക്കൊണ്ടുപോയ തായി പരാതി; വ്യത്യസ്ത മത വിശ്വാസികളാ യ ജീജുവിന്‍റെ ഭാര്യാമാതാവിന്‍റെ നേതൃത്വ ത്തിലാണ് ആക്രമണം ഉണ്ടായതെന്ന് പരാതി

thattikചവറ: വീടാക്രമിച്ച് ഭാര്യയെ തട്ടിക്കൊണ്ടുപോയതായി പരാതി. അക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക് .പന്മന പുത്തൻചന്ത വടുതല കളിയിയ്ക്കൽ കിഴക്കതിൽ ജീജുവിന്‍റെ ഭാര്യ മുനീറയെയാണ് തട്ടികൊണ്ട് പോയന്ന് കാണിച്ച് ചവറ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഇന്നലെ രാവിലെ 11.30നാണ് സംഭവം. മുനീറയുടെ മാതാവിന്‍റെ നേതൃത്വത്തിൽ എത്തിയ എട്ട് അംഗ സംഘം വീടിനുള്ളിൽ കയറി ജീജുവിന്‍റെ അമ്മൂമ്മ ഭാനുമതി (70) ,സഹോദരൻ ജിത്തു എന്നിവരെ അക്രമിച്ച് മർദ്ദിച്ച ശേഷം പെൺകുട്ടിയെ വലിച്ചിയച്ച് വാഹനത്തിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ ഇരുവരും ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ചികിത്സയിലാണ്.വീട്ട് ഉപകരണങ്ങളും വേലിയും അക്രമിസംഘം തകർത്തു. സംഭവസമയത്ത് ജീജുവും ജീജുവിന്‍റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല.

ഇരു മത വിശ്വാസികളായ ജീജുവും മുനീറയും കഴിഞ്ഞ 13ന് വിവാഹിതരാവുകയും തുടർന്ന് ശാസ്താംകോട്ട കോടതി ഉത്തരവ് പ്രകാരം ഒരുമിച്ച് ജീവിച്ച് വരുന്നതിനിടയിലാണ് ഈ സംഭവം നടന്നതെന്ന് ചവറ പോലീസ് പറഞ്ഞു. പട്ടികജാതി സമുദായത്തിൽപ്പെട്ടവരാണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ തട്ടികൊണ്ടുപോയതിനും വീട് കയറി വയോധികയെയും സഹോദരനെയും മർദ്ദിച്ച സംഭവത്തിലും കേസെടുത്തതായി ചവറ പോലീസ് പറഞ്ഞു.

Related posts