ആലപ്പുഴ: ബന്ധുവായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പുന്നപ്ര സ്വദേശി ആതിരയെയാണ് നഗരസഭാംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി വനിത പോലീസിലേൽപ്പിച്ചത്.
രോഗിയായ മാതാവിനും ശാരിരിക ന്യൂനതയുള്ള പിതാവിനുമൊപ്പം കഴിയുന്ന പെണ്‍കുട്ടിയെ യുവതി കുറച്ചുനാളുകളായി രാത്രി വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോകുന്നുണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇന്നലെ രാത്രി ഇവരെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്.